നൃത്തം ചെയ്യുക എന്നത് ചില്ലറ കാര്യമല്ല. അനേകം അനേകം നൃത്തരൂപങ്ങള്‍ ഈ ലോകത്തുണ്ട്. അതില്‍ ശാസ്ത്രീയനൃത്തങ്ങളും ഓരോ നാടിന്റെയും സംസ്കാരവുമായി ചേര്‍ന്ന് നില്‍ക്കുന്ന നൃത്തങ്ങളും എല്ലാം ഉണ്ട്. എന്നാല്‍, ഈ നൃത്തം കാണുമ്ബോള്‍ ആരും ഒന്ന് അതിശയിച്ച്‌ പോവും. അത്രയേറെ പ്രയാസമാണ് എന്ന് തോന്നുന്ന ചുവടുകളാണ് ഈ കലാകാരന്മാര്‍ വയ്ക്കുന്നത്. ഓണ്‍ലൈനില്‍ വൈറലാവുന്ന ഈ നൃത്തത്തിന്റെ പേര് സാവുലി.അസാധ്യമെന്ന് ആരും പറഞ്ഞുപോകുന്നത്ര ചടുലമായിട്ടാണ് ഈ നൃത്തത്തിന്റെ ചുവടുകള്‍.

ഇത് ആഫ്രിക്കയില്‍ നിന്നുള്ള കലാരൂപമാണ്. ഗുരോ ഭാഷ സംസാരിക്കുന്ന ഗോത്ര വിഭാഗമാണ് പ്രധാനമായും ഈ നൃത്തം അവതരിപ്പിക്കുന്നത്. സെന്‍ട്രല്‍ ഐവറി കോസ്റ്റിലാണ് ഈ സാവുലി നൃത്തം കൂടുതലും കാണുന്നത്. ഈ നൃത്തം അവതരിപ്പിക്കുന്ന കലാകാരന്മാര്‍ മുഖത്ത് ഒരു മാസ്ക് വച്ചിരിക്കുന്നതായി കാണാം. ആ മാസ്ക് അറിയപ്പെടുന്നത് സാവുലി മാസ്ക് എന്നാണ്.തിളങ്ങുന്ന പര്‍പ്പിള്‍ നിറത്തിലുള്ള ഈ മാസ്‌ക് 1950 -കളില്‍ എപ്പോഴോ രൂപകല്‍പ്പന ചെയ്‌തതാണെന്ന് കരുതപ്പെടുന്നു. ഡിജെല ലൂ സാവുലി എന്ന പെണ്‍കുട്ടിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരുഷ കലാകാരന്മാരാണ് ഈ നൃത്തം പ്രധാനമായും അവതരിപ്പിക്കുന്നത് എങ്കിലും ഈ നൃത്തം അറിയപ്പെടുന്നത് സ്ത്രീകള്‍ക്ക് ആദരം എന്നോണമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖത്ത് ഈ മാസ്ക് ധരിച്ച്‌ കഴിഞ്ഞാല്‍ കലാകാരന്മാര്‍ ആ ആത്മാവിനെ പ്രതിനിധീകരിക്കും എന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ നമ്മുടെ തെയ്യവുമായി ഇതിന് സാദൃശ്യം പറയാറുണ്ട്.ഏതായാലും, ഈ സാവുലി നൃത്തത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അനേകം പേരാണ് ലോകത്തിന്റെ നാനാഭാഗത്തു നിന്നും വീഡിയോ കണ്ടത്. അസാധ്യമായ പ്രകടനം കണ്ട് പലരും അത്ഭുതപ്പെട്ടു. ‘ഇത് സെന്‍ട്രല്‍ ഐവറി കോസ്റ്റില്‍ നിന്നുള്ള സാവുലി നൃത്തമാണ്. ലോകത്തിലെ തന്നെ അസാധ്യമായ നൃത്തം’ എന്ന് അതിന് അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക