കൊച്ചിയില്‍ ഹോട്ടലില്‍ വിളമ്ബിയ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയില്‍ കയായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് ബിരിയാണിയില്‍ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.

ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടര്‍ന്ന് ഹോട്ടല്‍ അടച്ചു പൂട്ടാനുള്ള നോട്ടീസ് നല്‍കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടപ്പിച്ചത് കായീസ് അല്ല കയായീസ്:

കൊച്ചിയില്‍ ബിരിയാണിയില്‍ നിന്ന് പഴുതാരയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോട്ടല്‍ അടച്ച സംഭവത്തില്‍ വിശദീകരണവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് അടപ്പിച്ചത് മട്ടാഞ്ചേരി കായീസ് അല്ലെന്നും കയായീസ് ആണെന്നും എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. കായീസ് എന്ന സ്ഥാപനത്തിന്റെ പേര് തെറ്റായി നല്‍കിയതാണെന്നും ഇതു തിരുത്തി കയായീസ് എന്ന് പ്രസിദ്ധീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക