ലൊക്കേഷനില്‍ ബിരിയാണി വിളമ്ബി മമ്മൂട്ടി. ബിരിയാണിച്ചെമ്ബ് പൊട്ടിച്ച്‌ മമ്മൂട്ടി ബിരിയാണി വിളമ്ബുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയായില്‍ വെെറലാകുന്നത്. “മമ്മൂക്കയുടെ സിനിമ ലൊക്കേഷന്‍ ആണോ, എങ്കില്‍ മൂപ്പരുടെ കൈകൊണ്ട് വിളമ്ബിയ ബിരിയാണി അത് നിര്‍ബന്ധം ആണ്!!’ എന്ന അടികുറിപ്പോടെയാണ് സോഷ്യല്‍ മീഡിയായില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ ലൊക്കേഷനിലാണ് ബിരിയാണി ചെമ്ബ് പൊട്ടിച്ച്‌ മമ്മൂട്ടി വിളമ്ബുന്നത്. ലൊക്കേഷനുകളില്‍ മമ്മൂട്ടിയുടെ വക ബിരിയാണി മുടങ്ങാത്ത കാഴ്ചയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഒരു വിഭാഗം ആളുകൾ ഇത് മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ട്രോൾ ആണെന്ന പരിഹാസവും ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം സ്വപ്നസുരേഷ് നടത്തിയ വെളിപ്പെടുത്തൽ അനുസരിച്ച് യുഎഇ കോൺസുലേറ്റിൽ നിന്ന് ബിരിയാണി ചെമ്പിൽ സ്വർണമാണോയെന്ന് സംശയിക്കുന്ന ലോഹ കഷ്ണങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടു എന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടർന്ന് പ്രതിപക്ഷ സംഘടനകൾ കേരളമെമ്പാടും ബിരിയാണി ചെമ്പുമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി ഒരു ഇടതുപക്ഷ അനുഭാവിയാണ്. കൈരളി ടിവിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രിയുമായി അടുത്ത വ്യക്തി ബന്ധം സൂക്ഷിക്കുന്ന ഒരാൾ കൂടിയാണ് സൂപ്പർസ്റ്റാർ. അതുകൊണ്ടുതന്നെ ഇത്തരം ഒരു വീഡിയോ മുഖ്യമന്ത്രിയെ പരിഹസിക്കാൻ ആയി പ്രതിപക്ഷം ഉപയോഗിക്കുന്നുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക