പാമ്ബിനെയും കീരിയെയും ബദ്ധവൈരികളായാണ് കാണുന്നത്. പാമ്ബിനെ കണ്ടാല്‍ തന്നെ കീരി ആക്രമിക്കുന്നതാണ് പതിവ്. ഇപ്പോള്‍ രാജവെമ്ബാലയെ ആക്രമിച്ച്‌ കൊല്ലുന്ന കീരിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബ്യുട്ടിഫുള്‍ ന്യൂ പിക്‌സ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കീരിയെ തുരത്താന്‍ രാജെവമ്ബാല കൊത്താന്‍ ഓങ്ങുന്നതും അതില്‍ നിന്ന് കീരി അതിവിദഗ്ധമായി ഒഴിഞ്ഞുമാറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഒരു തവണയല്ല, നിരവധി തവണയാണ് കീരി പാമ്ബിന്റെ കൊത്ത് ഏല്‍ക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയത്. പാമ്ബിന്റെ വായില്‍ പിടിത്തമിട്ട കീരി, അതിനെ അകത്താക്കുന്നതാണ് വീഡിയോയുടെ അവസാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക