സിനിമയ്ക്കു വേണ്ടി എന്തും ചെയ്യും എന്ന ഉറച്ചനിലപാടുള്ള ടോം ക്രൂസ്, ആക്ഷന്‍ രംഗങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. മിഷന്‍ ഇംപോസ്സിബിള്‍ പരമ്ബരയുടെ ഏഴാംപതിപ്പിലൂടെ തന്റെ സാഹസികത ഒരിക്കല്‍കൂടി ദൃഢപ്പെടുത്തിയിരിക്കുയാണ് താരം. ഹോളിവുഡ് സിനിമാചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീനാണു താരം ഇതില്‍ ചെയ്തിരിക്കുന്നത്.

പാറകള്‍ക്കിടയിലൂടെ ബൈക്ക് ഓടിച്ച്‌, എണ്‍പതടി താഴേക്ക് ചാടുന്നതാണ് രംഗം. ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗത്തിന്റെ മേയ്ക്കിങ് വീഡിയോ, മിഷന്‍ ഇമ്ബോസ്സിബിള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. നോര്‍വെയില്‍ വച്ചാണ് ഈ സ്റ്റണ്ട് രംഗങ്ങള്‍ ടോം ക്രൂസും സംഘവും ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി അഞ്ഞൂറോളം സ്കൈ ഡൈവുകളും പതിമൂവായിരത്തോളം മോട്ടോര്‍ ക്രോസ്സ് ജംപുകളുമാണ് താരം ചെയ്തത്. ചിത്രത്തിന്റെ മേയ്ക്കിങ്ങ് വിഡിയോ കണ്ട് ഞെട്ടിയിരിക്കുവാണ് ആരാധകര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടോം ക്രൂസിന്റെ ശബ്ദത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. “ഇത് ഞങ്ങള്‍ ഇതുവരെ ചെയ്തതില്‍ വച്ച്‌ ഏറ്റവും അപകടകരമായ കാര്യമാണ്. പാറക്കെട്ടില്‍ നിന്ന് മോട്ടോര്‍ സൈക്കിള്‍ ഉപയോഗിച്ച്‌ താഴേക്ക് ചാടുന്നതായിരിക്കും രംഗം. കുട്ടിക്കാലം മുതലേ ഇങ്ങനൊരു ശ്രമം നടത്താന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചിരുന്നു” എന്നും താരം പറഞ്ഞിട്ടുണ്ട്. മരണത്തെപ്പോലും ധിക്കരിക്കുന്ന ഈ സ്റ്റണ്ടിക്കുള്ള ടോമിന്റെ എല്ലാ തയ്യാറെടുപ്പുകളെയും ഒരു മൊണ്ടാഷ് പോലെ വീഡിയോയില്‍ കാണിക്കുന്നു.സിനിമയില്‍ ഇതില്‍ക്കൂടുതല്‍ കാണാം എന്നാണ് സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്ക്വയര്‍ പറഞ്ഞിരിക്കുന്നത്.

മിഷന്‍ ഇമ്ബോസ്സിബിള്‍ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രമാണ് ‘മിഷന്‍ ഇമ്ബോസ്സിബിള്‍ ഡെഡ് റെക്കണിങ്’. 2023ല്‍ ചിത്രത്തിന്‍്റെ ആദ്യഭാഗം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. രണ്ടാം ഭാഗം 2024ലും ഉണ്ടാവും എന്നാണ് വെളിപ്പെടുത്തല്‍. മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്‍, മിഷന്‍ ഇംപോസിബിള്‍ ഫാളൗട്ട് എന്നീ ചിത്രങ്ങള്‍ക്കു ശേഷം ക്രിസ്റ്റഫര്‍ മക്ക്വയര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.1996ല്‍ ആണ് മിഷന്‍ ഇംപോസ്സിബിള്‍ ഫ്രാന്‍ഞ്ചൈസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത് എല്ലാത്തിലും ടോം ക്രൂസ് തന്നെയായിരുന്നു നായകന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക