മലയാള സിനിമയിലെ എവര്‍ഗ്രീന്‍ നായികമാരില്‍ മുന്‍നിരയിലുളള താരമാണ് നദിയ മൊയ്തു. ഒരിടവേളയ്ക്കു ശേഷം ‘ഭീഷ്മപര്‍വ്വം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ നദിയ തിരിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കാറുണ്ട്. ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് നദിയ. വീട്ടില്‍ ക്രിസ്മസ് ട്രീ ഒരുക്കുന്ന ദൃശ്യങ്ങളാണ് നദിയ പങ്കുവച്ചത്. ‘ഗെറ്റിങ്ങ് ഇന്‍ടൂ ക്രിസ്മസ് സ്പിരിറ്റ്’ എന്നതാണ് അടികുറിപ്പ്. നദിയയ്ക്ക് ക്രിസ്മസ് ആശംസകളിറിയിച്ച്‌ ആരാധകരും വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്.

മുംബൈയില്‍ കുടുംബത്തോടൊപ്പം താമസിക്കുകയാണ് നദിയ. 1988 ല്‍ ഷിരിഷ് ഗോദ്ബോലെയുമായി വിവാഹിതയായ നദിയ 2007 കാലഘട്ടം വരെ വിദേശത്താണ് താമസിച്ചിരുന്നത്. പിന്നീട് 2008 ലാണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘നോക്കത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലൂടെയാണ് നദിയ സിനിമാലോകത്തെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറുപത്തോളം സിനിമകളില്‍ നദിയ അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം വിദേശത്തേയ്ക്കു പോയ നദിയ പിന്നീട് 2004 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ യിലൂടെയാണ് തിരിച്ചുവരുന്നത്.’വണ്ടര്‍ വുമണ്‍’ ആണ് അവസാനമായി നദിയയുടെ പുറത്തിറങ്ങിയ ചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക