ചുരം ഇറങ്ങുന്നതിനിടെ ബ്രേക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് നിലതെറ്റി ഓടുന്ന സിമന്റ് ചാക്കുകള്‍ നിറച്ച ട്രക്കിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മുംബൈ – പുനെ എക്സ്പ്രസ് ഹൈവേയിലാണ് ഞെട്ടിക്കുന്ന സംഭവം. കാന്താല ചുരം ഇറങ്ങുന്നതിനിടെയാണ് സിമന്റ് ചാക്കുകള്‍ നിറച്ച ട്രക്കിന്റെ നിയന്ത്രണം നഷ്ടമായത്. ട്രകിന്റെ ബ്രേക് നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഡ്രൈവര്‍ സഞ്ജയ് യാദവ് വേഗം പരമാവധി കുറച്ചു. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച്‌ വഴിയോരത്ത് നിര്‍ത്താനായിരുന്നു പദ്ധതി.

എന്നാല്‍ ഹാന്‍ഡ് ബ്രേകും പ്രവര്‍ത്തിക്കാതെ വന്നതോടെ ഡ്രൈവര്‍ ജീവന്‍ രക്ഷിക്കാനായി ട്രക്കിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. എക്സ്പ്രസ് വേയിലെ സൈഡ് റെയിലില്‍ ഇടിച്ചിടിച്ച്‌ മുന്നോട്ടുപോകുന്ന ട്രക്കിനെയാണ് വീഡിയോയില്‍ കാണുന്നത്. അവസാനം റോഡിന്റെ വശങ്ങളില്‍ ഇടിച്ച്‌ ട്രക്ക് സ്വയം നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാല്‍പൂര്‍ പൊലീസ് സംഭവത്തില്‍ ഡ്രൈവറെ പ്രതി ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.പല ട്രക്ക് ഡ്രൈവര്‍മാരും ചുരം ഇറങ്ങുമ്ബോള്‍ ഇന്ധനം ലാഭിക്കാനായി വാഹനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്യാറുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. എന്‍ജിന്‍ ശേഷി കൂടി ഉപയോഗിച്ചുള്ള ബ്രേകിങ് സംവിധാനമാണ് ട്രക്കുകളിലും ലോറികളിലുമൊക്കെ പലപ്പോഴും ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ ഈ രീതി വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. അമിത ഭാരം കയറ്റുന്നതും മറ്റൊരു അപകട കാരണമാണെന്ന് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക