കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ സിവില്‍ പൊലീസ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍. ചോറ്റാനിക്കര സ്റ്റേഷനിലെ സിപിഒ ചന്ദ്രദേവാണ് മരിച്ചത്. ചോറ്റാനിക്കരയിലെ വാടക വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ചോറ്റാനിക്കര സ്റ്റേഷനില്‍ ജോലി ചെയ്ത് വരികയായിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

കഴിഞ്ഞ ദിവസം ഉണ്ടായ മറ്റൊരു സംഭവത്തില്‍ കളമശേരിയിലെ എ ആ‌ര്‍ ക്യാമ്ബ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്രേഡ് എസ് ഐയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയിരുന്നു.പെരുമ്ബാവൂര്‍ സ്വദേശി അയ്യപ്പനാണ്(54) ജീവനൊടുക്കിയത്. സാമ്ബത്തിക ബാദ്ധ്യതയെ തുടര്‍ന്നുണ്ടായ ആത്മഹത്യയാണെന്നാണ് പൊലീസ് നല്‍കിയ സൂചന. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അയ്യപ്പന്‍. കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്‌ടര്‍ ബോര്‍ഡ് അംഗം, പൊലീസ് അസോസിയേഷന്‍ സംസ്ഥാന നി‌ര്‍വാഹക സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊലീസ് അസോസിയേഷന്റെ എറണാകുളം റൂറല്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുമ്ബാവൂരിലെ പൊലീസ് ക്യാന്റീനിന്റെ അസിസ്‌റ്റന്റ് മാനേജരായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം ആലപ്പുഴയ്‌ക്ക് സ്ഥലംമാറ്റമായിരുന്നു. തുടര്‍ന്ന് ക്യാമ്ബിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞു. പിന്നീട് ക്യാമ്ബിലെ ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക