ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് സ്വിറ്റ്സര്‍ലന്‍ഡ് ഇന്ന് കളത്തിലിറങ്ങും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് അല്‍ ജനൗബ് സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ കാമറൂണിനെയാണ് സ്വിസ്പട നേരിടുക. ക്യാപ്റ്റന്‍ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന സ്വിറ്റ്സര്‍ലന്‍ഡിന് ഷേര്‍ദാന്‍ ഷാക്കീരി, ഡെനിസ് സക്കറിയ, മാനുവേല്‍ അക്കാഞ്ഞി, യാന്‍ സോമര്‍, റിക്കാര്‍ഡോ റോഡ്രിഗസ്, റെമോ ഫ്രോളര്‍, ബ്രീല്‍ എമ്ബോളോ തുടങ്ങിയ പ്രഗത്ഭരായ കളിക്കാരുടെ സാന്നിധ്യം മത്സരത്തില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

മറുവശത്ത് ബയേണ്‍ മുന്നേറ്റനിര താരം ചോപ്പോ മോട്ടിങ്ങാണ് കാമറൂണിന്റെ പ്രധാന താരം. കൂടാതെ, ടോകോ ഇക്കാമ്ബി, ബ്രയന്‍ എമ്ബ്യുമോ, വിൻസെന്റ് അബൂബക്കര്‍, ആന്ദ്രേ ഓനാന തുടങ്ങിയ താരങ്ങളും കാമറൂണിന്റെ കരുത്താണ്. എന്തായാലും ഇരുടീമുകള്‍ക്കും വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യം കാണില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കരുത്തരായ ബ്രസീല്‍ കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് ആയതിനാല്‍ ഇന്നത്തെ മത്സരം വിജയിച്ചുകൊണ്ട് 3 പോയിന്റ് നേടുവാന്‍ ആകും ഇരുകൂട്ടരും ശ്രമിക്കുക. എന്തായാലും വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക