നമ്മുടെ വസ്തുക്കള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നത് നല്ല ശീലമാണ് എന്ന് എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാല്‍ വാസ്തുശാസ്ത്ര പ്രകാരം ഇത് അത്ര നല്ല ശീലമല്ല. ഇങ്ങനെ നമ്മുടെ സാധനങ്ങള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ സാമ്ബത്തിക പ്രശ്നങ്ങളോ കുടുംബ കലഹമോ രോഗങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ വന്നേക്കാമെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ഒരിക്കലും ആരുമായും പങ്കിടാന്‍ പാടില്ലാത്ത വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം.

പേന

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു വ്യക്തിയുടെ ഭാഗ്യം പേനയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. അതിനാല്‍ മറ്റുള്ളവരുടെ പേന നിങ്ങള്‍ കൈവശം വയ്ക്കാനോ നിങ്ങളുടെ പേന മറ്റാര്‍ക്കെങ്കിലും കൊടുത്തശേഷം വാങ്ങാതിരിക്കുകയോ ചെയ്യാന്‍ പാടില്ല. ഇത് നിങ്ങള്‍ക്ക് ദോഷം ഉണ്ടാകുന്നതിന് കാരണമാകും.

വാച്ച്‌

സമയവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് വാച്ച്‌. അതിനാല്‍ തന്നെ മറ്റുള്ളവരുടെ വാച്ച്‌ നിങ്ങള്‍ ധരിക്കുന്നതും നിങ്ങളുടെ വാച്ച്‌ മറ്റുള്ളവര്‍ക്ക് നല്‍കുന്നതും അശുഭകരമായ കാര്യമാണ്. മറ്റുള്ളവരുടെ വാച്ച്‌ നിങ്ങള്‍ ധരിക്കുന്നതിലൂടെ അവരുടെ മോശം സമയം നിങ്ങളുടെ ജീവിതത്തെയും ബാധിക്കുമെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്.

പാദരക്ഷകള്‍

ഷൂസ്, ചെരുപ്പ് തുടങ്ങിയ വസ്തുക്കള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ പാടില്ലെന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയുന്നത്. ശനി മനുഷ്യന്റെ പാദങ്ങളിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ഒരാളുടെ ഷൂസോ ചെരുപ്പോ ധരിക്കുന്നതിലൂടെ അവര്‍ക്കുള്ള ശനിദോഷം നിങ്ങളെയും ബാധിക്കുമെന്നാണ് പറയപ്പെടുന്നത്.

മോതിരം

നിങ്ങള്‍ മറ്റുള്ളവരുടെ മോതിരം വാങ്ങി ധരിക്കുന്നത് ജീവിതത്തില്‍ മോശം ഫലമുണ്ടാക്കും എന്നാണ് വാസ്തുശാസ്ത്രത്തില്‍ പറയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക