പാമ്ബും കീരിയും തമ്മിലുള്ള വിദ്വേഷത്തിന്റെ കഥകള്‍ പറഞ്ഞു പഴകിയതാണ്. ഇതിനെ പിന്‍പറ്റി കീരിയും പാമ്ബും എന്ന പ്രയോഗംപോലും നമുക്കിടയിലുണ്ട്. അത്തരത്തില്‍ ഒരു കീരിയും കരിമൂര്‍ഖനും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിസ്സാരമായി തോല്‍പ്പിച്ചു കളയാം എന്ന ഭാവത്തിലെത്തിയ മൂര്‍ഖനെ നിഷ്പ്രയാസം നേരിട്ട് ഒടുവില്‍ അകത്താക്കുന്നു കീരിയുടെ ദൃശ്യമാണിത്.

കീരിക്കു മുന്നില്‍ പത്തി വിടര്‍ത്തി ആക്രമിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന മൂര്‍ഖനെ ദൃശ്യത്തില്‍ കാണാം. എന്നാല്‍ കീരിയുടെ ശരീരത്തില്‍ ആഞ്ഞു കൊത്താന്‍ ശ്രമിക്കുമ്ബോഴൊക്കെ അത് അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. ഒന്ന് രണ്ട് തവണ പാമ്ബിന് നേരെ കടിക്കാനായി കീരി ശ്രമിച്ചു. എന്നാല്‍ അപ്പോഴെല്ലാം പാമ്ബും ഒഴിഞ്ഞുമാറി. അല്പസമയം ഈ പോരാട്ടം നീണ്ടു. ഒടുവില്‍ മൂര്‍ഖന്റെ പത്തിയില്‍ കടിച്ച്‌ കീരി അതിനെ തോല്‍പ്പിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്ബിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിനു മുന്‍പ് തന്നെ അതിനെ കീരി അതിനെ ഭക്ഷിച്ചു. കീരിയും പാമ്ബും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഒരേസമയം ഭയം ജനിപ്പിക്കുകയും അതേപോലെ കൗതുകം തോന്നുകയും ചെയ്യുന്ന ദൃശ്യമാണിതെന്നാണ് ആളുകള്‍ അഭിപ്രായം. കീരിയുടെ പ്രത്യാക്രമണശേഷി കണ്ടിട്ട് അദ്ഭുതം തോന്നുന്നുവെന്നാണ് മറ്റു ചിലരുടെ പ്രതികരണം. ആളറിയാതെ പെരുമാറിയാല്‍ അനുഭവം ഇതായിരിക്കും എന്ന വലിയൊരു പാഠമാണ് കീരി പറഞ്ഞു തരുന്നതെന്നും കുറിക്കുന്നവരുണ്ട്.

ഇന്ത്യന്‍ ഗ്രേ മങ്കൂസ് ഇനത്തില്‍പ്പെട്ട കീരിയാണ് ദൃശ്യത്തിലുള്ളത്. ഉഗ്രവിഷമുള്ള പാമ്ബുകളോട് ഏറ്റുമുട്ടുന്നതിലും അവയെ ഭക്ഷിക്കുന്നതിനും മുന്‍പന്തിയിലാണ് ഈ ഇനം കീരികള്‍. മൂര്‍ഖന്റെ ഉഗ്രവിഷത്തെ ചെറുത്തുനില്‍ക്കാനുള്ള കഴിവ് കീരികള്‍ക്കുണ്ട്. മനുഷ്യരും മറ്റു മൃഗങ്ങളും ഏറെ ഭയത്തോടെ കാണുന്ന മൂര്‍ഖനെ പോലും നിസാരമായി ഇവ നേരിടുന്നത് ഇതുകൊണ്ടാണ്. ഏറ്റുമുട്ടലുകള്‍ക്കിടെ പാമ്ബിന്റെ കടിയേറ്റാലും കീരികള്‍ തന്നെ ജയിക്കാനാണ് 80 ശതമാനവും സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക