നിരോധിത സംഘടനയായ പിഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയില്‍. എന്‍ഐഎ ആണ് റൗഫിനെ അറസ്റ്റ് ചെയ്തത്. പട്ടാമ്ബി കരിമ്ബുള്ളിയിലെ വീട്ടില്‍ നിന്നും എന്‍ഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എന്‍ഐഎ സംഘം ഇയാളെ പിടികൂടിയത്.

പിഎഫ്‌ഐ നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവില്‍ പോകുകയായിരുന്നു. കര്‍ണാടകയിലും തമിഴ്നാട്ടിലുമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധനത്തെ തുടര്‍ന്ന് പല നേതാക്കളേയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതും റൗഫ് ആണെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും ചില ലഘുലേഖകള്‍ കണ്ടെത്തിയെന്നും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. ഒളിവില്‍ പോയിരുന്ന റൗഫിനെ കണ്ടെത്താാന്‍ എന്‍ഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് എന്‍ഐഎ സംഘം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എന്‍ഐഎ ഓഫിസിലെത്തിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക