മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വീഡിയോയുമായി ആശിര്‍വാദ് സിനിമാസ്. ആഡംബര കാരവാന്റെ ഇന്റീരിയറിനെയും എക്സ്റ്റീരിയറിനെയും കുറിച്ചുള്ള വിവരങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് വീഡിയോ. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

കാരവാന്റെ ലിവിങ് റൂമും മേക്കപ്പ് റൂമും വീഡിയോയില്‍ കാണാം. ഫ്രിഡ്ജും, വാഷ് റൂമും അടങ്ങുന്നതാണ് കാരവാന്‍. ആവശ്യമുള്ളപ്പോള്‍ ഉയര്‍ന്നു വരുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന ടിവിയും വീഡിയോയില്‍ കാണാം. മോഹന്‍ലാലിന്റെ ഇഷ്ട നമ്ബറായ 2255 ആണ് കാരവാന്റെ ‌റജിസ്ട്രേഷന്‍ നമ്ബര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ സ്‌പെഷ്യല്‍ പര്‍പ്പസ് വാഹനങ്ങള്‍ ഒരുക്കുന്നതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളവരാണ് ഓജസ് ഓട്ടോമൊബൈല്‍സ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക