ന്യൂഡല്‍ഹി: കുട്ടിക്കാലം മുതല്‍ പലരും കണ്ടിട്ടുള്ളതും സ്വന്തമാക്കാന്‍ സ്വപ്നം കാണുന്നതുമായ ഒരു മോട്ടോര്‍സൈക്കിളാണ് ബുള്ളറ്റ്. ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് നിങ്ങളുടെ ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു. അതും വെറും പതിനായിരം രൂപയില്‍.

റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോട്ടോര്‍സൈക്കിളുകളുടെ എല്ലാ മോഡലുകള്‍ക്കും 9,000 രൂപ മുതല്‍ 12,000 രൂപ വരെ ഡൗണ്‍ പേയ്‌മെന്റിൽ പ്രത്യേക ഫിനാന്‍സ് ഓഫറുകളുമായി എത്തിയിട്ടുണ്ട്. നിങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതിനായി നിങ്ങള്‍ 10,849 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കണം. 1,90,092 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫിനാന്‍സ് സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്ബനിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. RTO ചാര്‍ജുകളും ഇന്‍ഷുറന്‍സ് പോളിസി ചെലവുകളും ഉള്‍പ്പെടെ 2.16 ലക്ഷം രൂപയാണ് ബുള്ളറ്റ് 350-ന്റെ ഓണ്‍-റോഡ് വില. കമ്ബനി പറയുന്നതനുസരിച്ച്‌, സാമ്ബത്തിക വ്യവസ്ഥകള്‍ പാലിച്ചാല്‍, 10,849 രൂപ ഡൗണ്‍ പേയ്‌മെന്റിന് നിങ്ങള്‍ക്ക് ഈ ബൈക്ക് എടുക്കാം, ഇതിന് മൂന്ന് വര്‍ഷത്തേക്ക് 7,357 രൂപ ഇഎംഐയായി അടയ്‌ക്കേണ്ടിവരും. ഉപഭോക്താക്കള്‍ക്ക് മോട്ടോര്‍ സൈക്കിള്‍ തങ്ങള്‍ക്കനുസരിച്ച്‌ കസ്റ്റമൈസ് ചെയ്യാനും കഴിയും. മോട്ടോര്‍സൈക്കിള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി നിരവധി ആക്‌സസറികളെക്കുറിച്ചുള്ള വിവരങ്ങളും കമ്ബനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക