ഇന്ത്യയിലെ ഏറ്റവും വലിയ എസ് യു വി കയറ്റുമതിക്കാരെന്ന നേട്ടം തുടര്‍ന്ന് കിയ ഇന്ത്യ. 1.5 ലക്ഷം കയറ്റുമതി എന്ന നാഴികക്കല്ലും കമ്ബനി പിന്നിട്ടു കഴിഞ്ഞു. മൂന്ന് വര്‍ഷത്തിനിടെ 95 രാജ്യങ്ങളിലേക്ക് കിയ 150,395 യൂണിറ്റുകള്‍ കയറ്റി അയച്ചിട്ടുണ്ട്.

സെല്‍റ്റോസ്, സോണറ്റ്, കാരെന്‍സ് എന്നിവയാണ് ഇന്ത്യയില്‍ നിന്ന് 95 വ്യത്യസ്ത രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനങ്ങൾ. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, മധ്യ, തെക്കേ അമേരിക്ക, മെക്സിക്കോ, ഏഷ്യാ പസഫിക് എന്നിവിടങ്ങളിലേക്ക് കിയ ഇന്ത്യ കാറുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക