കൊല്ലം: മുതിർന്ന വിദ്യാർത്ഥികൾ സിഗററ്റ് വലിച്ചത് കണ്ടതിന്റെ പേരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി. ആറ് പേർ ചേർന്ന് പരാതിക്കാരിയുടെ മുടി മുറിയ്ക്കുകയായിരുന്നു. കൊല്ലത്ത് പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് സംഭവം.

ഓണാഘോഷത്തിന്റെ ഇടയിലാണ് മുതിർന്ന വിദ്യാർത്ഥികൾ തന്നെ ആക്രമിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ തന്നെ കൊല്ലുമെന്ന് സീനിയർ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനാൽ തലയിൽ ഷാൾ‌ ഇട്ട് മുടി മറച്ചാണ് നടന്നത്. രണ്ട് ദിവസത്തിന് ശേഷമാണ് വീട്ടുകാരോട് കുട്ടി വിവരം പറയുന്നത്. തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം സ്‌കൂളിലെത്തി കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക