ടെക്സാസ്: അമേരിക്കയില്‍ ഇന്ത്യന്‍-അമേരിക്കന്‍ വനിതകള്‍ക്ക് നേരെ വംശീയ അധിക്ഷേപവും അക്രമവും. നാല് ഇന്ത്യന്‍ അമേരിക്കന്‍ യുവതികള്‍ക്ക് നേരെയാണ് മെക്സിക്കന്‍ വംശജയായ അമേരിക്കന്‍ യുവതിയുടെ വംശീയത നിറഞ്ഞ അധിക്ഷേപവും കൈയ്യേറ്റ ശ്രമവും നടന്നത്. ആക്രമണത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ എസ്മറോള്‍ഡോ അപ്ടോണ്‍ എന്ന യുവതിയെ പ്ലാനോ പൊലീസ് അറസ്റ്റു ചെയ്തു. കായികമായ ആക്രമണം, തീവ്രവാദ ഭീഷണി കുറ്റങ്ങള്‍ എന്നിവ യുവതിക്കെതിരെ ചുമത്തിയതായും 10,000 ഡോളര്‍ പിഴ ചുമത്തിയതായും പ്ലാനോ പൊലീസ് പത്ര കുറിപ്പില്‍ അറിയിച്ചു.

ബുധനാഴ്ച രാത്രി ടെക്സാസ്, ദല്ലാസിലെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. “ഞാന്‍ നിങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നത് അവര്‍ക്ക് മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നതിനാലാണ്. അവര്‍ ഇന്ത്യയില്‍ മികച്ച ജീവിതം നയിക്കുന്നില്ല,” എന്ന് എസ്മെറാള്‍ഡ അപ്‌ടണ്‍ ഇന്ത്യന്‍ യുവതികളോടായി പറയുന്ന വീഡിയോ ആണ് വൈറലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഞാന്‍ പോകുന്നിടത്തെല്ലാം നിങ്ങളുണ്ട്, നിങ്ങള്‍ ഇന്ത്യക്കാര്‍ എല്ലായിടത്തും ഉണ്ട്… ഇന്ത്യയില്‍ ജീവിതം വളരെ മഹത്തരമായിരുന്നെങ്കില്‍, നിങ്ങള്‍ എന്തിനാണ് ഇവിടെ,” എന്ന് യുവതി അലറി വിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അവസാന ഭാഗത്തിനടുത്ത് യുവതി കൈയ്യിലുള്ള തോക്ക് എടുക്കാന്‍ ശ്രമിക്കുന്നതും കാണാം. അതെ സമയം സംഭവത്തില്‍ പ്ലാനോ പൊലീസ് തുടരന്വേഷണത്തിനായി ഹേറ്റ് ക്രൈം യൂണിറ്റിനെ ചുമതലപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക