മലപ്പുറത്ത് അഞ്ചുകോടി രൂപ വില വരുന്ന ഇരുതലമൂരി പാമ്ബിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ അറസ്റ്റിലായി. പാണ്ടിക്കാട് വേങ്ങൂര്‍ സ്വദേശിയും പെരിന്തല്‍മണ്ണയില്‍ ആക്രിക്കട നടത്തുന്ന കൊല്ലം സ്വദേശി അന്‍സാര്‍ റഹീമുമാണ് പിടിയിലായത്.

മൂന്നര കിലോ തൂക്കമുള്ള ഇരുതലമൂരിയാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. ഇവര്‍ പാമ്ബിനെ സംസ്ഥാനത്തിനകത്തും പുറത്തുമായി വില്‍പ്പന നടത്താന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന്റെ പിടി വീഴുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതികള്‍ക്ക് പിന്നില്‍ നിരവധി ആളുകള്‍ ഉണ്ടെന്നും ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. വന്യജീവി സംരക്ഷണം നിയമപ്രകാരം ജീവനു ഭീഷണിയു ള്ള ജീവികളുടെ ഗണത്തിലുള്ളതാണ് ഇരുതലമൂരി. ഇവയെ പിടിക്കുന്നതും കൈവശം വയ്ക്കുന്നതും നിയമവിരുദ്ധമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക