ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നും ചെലവ് കുറഞ്ഞ സ്മാര്‍ട്ടഫോണ്‍ വിഭാഗത്തില്‍ നിന്നും ചൈനീസ് ഭീമന്മാരെ പുറത്താക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. 150 ഡോളര്‍, അതായത് 12,000 രൂപയില്‍ താഴെയുള്ള സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നതില്‍ നിന്ന് ഇന്ത്യ ചൈനീസ് നിര്‍മ്മാതാക്കളെ വിലക്കുന്നു.

ചെലവ് കുറഞ്ഞ സ്മാര്‍ട്ടഫോണ്‍ വിതരണത്തില്‍ നിന്നും പിന്‍വലിക്കുന്നത് റിയല്‍മി, ഷവോമി തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളെ ബാധിക്കും. 2022 ജൂണ്‍ വരെയുള്ള പാദത്തില്‍ 12,000 രൂപയില്‍ താഴെയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയുടെ സ്മാര്‍ട്ടഫോണ്‍ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്ബനികള്‍ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2020 ല്‍ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയതോടുകൂടി ഇന്ത്യ ചൈനീസ് കമ്ബനികള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാല്‍ ടെന്‍സെന്റ് ഹോള്‍ഡിംഗ്സ് ലിമിറ്റഡിന്റെ വീചാറ്റ്, ബൈറ്റ്ഡാന്‍സ് ലിമിറ്റഡിന്റെ ടിക് ടോക്ക് എന്നിവയുള്‍പ്പെടെ 300 ലധികം ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ലാവ, മൈക്രോമാക്‌സ് തുടങ്ങിയ കമ്ബനികള്‍ ഇന്ത്യയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയുടെ പകുതിയില്‍ താഴെ മാത്രമായിരുന്നു,

കൊവിഡ് പിടിപെട്ട സമയങ്ങളില്‍ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ റെക്കോഡ് വില്‍പന നടന്നിട്ടുണ്ടായിരുന്നു. ൨൦൨൦ സെപ്റ്റംബറില്‍ 50 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റത്. ഇതിന്റെ 76 ശതമാനവും ചൈനീസ് കമ്ബനികളുടേതായിരുന്നു. ചൈനീസ് കമ്ബനിയായ ഷവോമി തന്നെയാണ് വില്പനയില്‍ ഒന്നാം സ്ഥാനത് ഉണ്ടായിരുന്നത്. 13.1 ദശലക്ഷം യൂണിറ്റ് ഫോണുകളാണ് 2020 ല്‍ ഷവോമി വിറ്റത്.

12000 രൂപയ്ക്ക് താഴെയുള്ള ചൈനീസ് ഭീമന്മാരുടെ സ്മാര്‍ട്ടഫോണുകളോട് നോ പറയുമ്ബോള്‍ ഇന്ത്യന്‍ കമ്ബനികളുടെ സാധ്യത ഉയര്‍ന്നേക്കും. എന്നാല്‍ കുറഞ്ഞ ബജറ്റില്‍ ഉപഭോകതാക്കളുടെ ഡിമാന്റുകള്‍ക്ക് അനുസരിച്ച ഉത്പന്നങ്ങള്‍ രാജ്യത്ത് കൂടുതല്‍ ഉണ്ടാവേണ്ടിയിരിക്കുന്നു എന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക