തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണം ലഭിക്കാതെ മരിച്ച ഫിലോമിനയുടെ കുടുംബം ബാങ്കില്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും കൈമാറി. മന്ത്രി ആര്‍ ബിന്ദു നേരിട്ടെത്തിയാണ് കുടുംബത്തിന് 23 ലക്ഷം രൂപ ചെക്കും പണവുമായി കൈമാറിയത്.

ബാക്കി 64,000 രൂപ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചു. കരുവന്നൂര്‍ ബാങ്കില്‍ ഫിലോമിനയുടെ കുടുംബം നിക്ഷേപിച്ച മുഴുവന്‍ തുകയും വീട്ടിലെത്തി നല്‍കുമെന്ന് കഴിഞ്ഞദിവസം സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. ബാങ്കില്‍ പലതവണ കയറിയിറങ്ങിയിട്ടും ബാങ്ക് പണം നല്‍കിയില്ലെന്നും ഇതേത്തുടര്‍ന്നാണ് വിദഗ്ധ ചികിത്സ മുടങ്ങിയതെന്നും കുടുംബം ആരോപിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക