ഡോളോ 650 എന്ന പാരസെറ്റമോൾ ഗുളിക വൻതോതിൽ വിതരണം ചെയ്യാൻ 1000 കോടി രൂപ മരുന്ന് കമ്പനി ഡോക്ടർമാർക്ക് നൽകിയെന്നാണ് കണ്ടെത്തൽ. ഡോളോ 650 നിർമ്മിക്കുന്ന മൈക്രോലാബ്സ് കമ്പനിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തത്. ഏകദേശം ആയിരം കോടി രൂപ ഡോക്ടർമാർക്ക് നൽകിയതായി കണ്ടെത്തി. ഡോക്ടർമാർക്ക് വിദേശയാത്ര ഉൾപ്പെടെയുള്ള പാക്കേജുകളും കമ്പനി അനുവദിച്ചു.

ഡോക്ടർമാർക്കെതിരെ കടുത്ത നടപടി വന്നേക്കും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർക്കെതിരെ നടപടി. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറാൻ ആദായനികുതി വകുപ്പിന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം നൽകി.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് മൈക്രോലാബ്‌സിന്റെ ഓഫീസുകളിൽ പരിശോധന നടത്തി.

കമ്പനിയെയും മരുന്നുകളെയും അധാർമ്മികമായി പ്രോത്സാഹിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി ഡിജിറ്റൽ രേഖകളടക്കമുള്ള തെളിവുകൾ കണ്ടെത്തി. ഇതേത്തുടർന്ന് ദേശീയ മെഡിക്കൽ കമ്മിഷന്റെ എത്തിക്‌സ് കമ്മിറ്റിയെ കേന്ദ്ര ആരോഗ്യ വകുപ്പും ഫാർമസ്യൂട്ടിക്കൽ വകുപ്പും അന്വേഷണം നടത്താൻ ചുമതലപ്പെടുത്തിയിരുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഡോക്ടർമാർക്ക് അവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റും പ്രാക്ടീസ് ചെയ്യാനുള്ള അവകാശവും നഷ്ടപ്പെടും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക