ലണ്ടന്‍: സമൂഹത്തിന്റെ ഉന്നതങ്ങളില്‍ മിനുക്കിയമുഖവുമായി വിലസുന്ന പലരുടെയും പിന്നാമ്ബുറക്കഥകള്‍ക്ക് ഓടകളിലെ അഴുക്കുവെള്ളത്തേക്കാള്‍ ദുര്‍ഗന്ധമുണ്ടാകുമെന്ന് നാം പലപ്പോഴും അറിഞ്ഞിട്ടുള്ള കാര്യമാണ്. ഇത്തരത്തിലൊരു കഥ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവരികയാണ്. ലസ് വേഗസില്‍, നഗ്‌നനൃത്തമായിടിയിരുന്ന ഒരു മുന്‍സ്ട്രിപ്പറാണ് ഇപ്പോള്‍ ഈ കഥ വെളിപ്പെടുത്തുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുക്കുമ്ബോള്‍ ഹാരി രാജകുമാരന്‍ സ്വന്തം അടിവസ്ത്രം ഊരി തനിക്ക് തന്നു എന്നാണ് ഇവര്‍ പറയുന്നത്. അത് ഇപ്പോള്‍ ലേലത്തില്‍ വെയ്ക്കുകയാണെന്നും കൂടുതല്‍ തുക നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് അത് നല്‍കുമെന്നും അവര്‍ പറയുന്നു.

സിന്‍ സിറ്റിയില്‍ ഒരു ഡോമിനാട്രിക്സ് (പ്രണയ-ലൈംഗിക കാര്യങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വനിത) ആയി, ലേഡി ഡൊമിനിക്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാരി തന്റെ അടിവസ്ത്രം ഊരിത്തന്നതെന്ന് ഇവര്‍ പറയുന്നു. 2012-ല്‍ ഇത് നല്‍കിയതിനു ശേഷം ഹാരി പൂര്‍ണ്ണ നഗ്‌നനായി എന്നും നഗ്‌നനായി തന്നെ ഒരു സ്ത്രീയെ പുണര്‍ന്നുകൊണ്ടുള്ള ചിത്രം എടുക്കുകയും ചെയ്തു എന്നും അവര്‍ പറയുന്നു. 2012-ല്‍ ലേസ് വേഗസില്‍ ഹാരി താമസിച്ചിരുന്ന സ്യുട്ടില്‍ വച്ചായിരുന്നു ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈയടുത്ത കാലത്തായി ഹാരി മടുപ്പുളവാക്കുന്ന വിധം വിരസനായി എന്നും, എന്നാല്‍ അന്ന് തനിക്ക് അടിവസ്ത്രം സമ്മാനമായി സമ്മാനിച്ച നാളുകളില്‍ ഹാരി ഊര്‍ജ്ജസ്വലനായിരുന്നു എന്നുംബ്രിട്ടീഷ് വംശജയായ മുന്‍ നര്‍ത്തകി പറയുന്നു. 2012-ല്‍ ആയിരുന്നു സംഭവം നടന്നത്. അന്ന് ലേസ വേഗസിലെ എല്ലാവരും ഹാരിയേയും ഹാരിയുടെ നര്‍മ്മബോധത്തേയും ഏറേ ഇഷ്ടപ്പെട്ടിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഘോഷങ്ങളുടെ രാജകുമാരനായിരുന്ന കാലത്ത് ഹാരി ചെയ്തുകൂട്ടിയതിന്റെ സ്മാരകമാണ് ഈ അടിവസ്ത്രം എന്നും അവര്‍ പറഞ്ഞു.

ഹാരിയുടെ അടിവസ്ത്രത്തോടൊപ്പം 2012-ലെ ലസ് വേഗസ് പാര്‍ട്ടിയില്‍ താന്‍ ണിഞ്ഞിരുന്ന സ്വിമ്മിംഗും സൂട്ടും കാരി ലേലത്തില്‍ വെയ്ക്കുകയാണ്. 8 ലക്ഷം പൗണ്ടെങ്കിലും ലഭിക്കുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. മുന്‍ സ്ട്രിപ്പര്‍ ആയ കാരി, ഉപഭോക്താക്കളില്‍ നിന്നും ഒരു സെഷന് 4000 പൗണ്ടായിരുന്നു ഫീസ് ആയി ഈടാക്കിയിരുന്നത്. അന്ന് തന്‍ ഹാരിയുടേ പ്രത്യേക പാര്‍ട്ടി നടക്കുന്ന എന്‍കോറിലേക്ക് ചെല്ലുമ്ബോള്‍ തന്നെ ഹാരി നഗ്‌നനായിരുന്നു എന്നാണ് അവര്‍ പറയുന്നത്.

പൂര്‍ണ്ണ നഗ്‌നനായ രാജകുമാരന്‍ ഒരു വടി എടുത്ത് മൈക്കല്‍ ജാക്സന്റെ പാട്ടുകളുടെ താളത്തിനൊത്ത് ഗിറ്റാറു വായിക്കുന്നതുപോലെ നൃത്തമാടുകയായിരുന്നു. തന്റെ സ്വകാര്യ ഭാഗങ്ങള്‍ ഒരു കൈയുറകൊണ്ട് മറച്ചുപിടിച്ചായിരുന്നു ഈ നൃത്തം എന്നും അവര്‍ പറയുന്നു. ഇതിനു മുന്‍പ് സിന്‍ സിറ്റിയിലെ എറോട്ടിക് മ്യുസിയത്തില്‍ പ്രദര്‍ശനത്തിനു വയ്ക്കാന്‍ ഹാരിയുടേ അടിവസ്ത്രം കാരി വാടകക്ക് നല്‍കിയിരുന്നു. മാത്രമല്ല, പല സ്ട്രീപ്ടീസ് ഈവന്റുകളിലും അവര്‍ ഇത് ഉപയോഗിച്ചിട്ടുണ്ട്.

ഏതായാലും, കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും ഒക്കെ ഏറ്റെടുത്ത് ഐക്യരാഷ്ട്ര സഭയില്‍ വരെ ഭാഷണങ്ങള്‍ നല്‍കിയ ഹാരിയുടെ ഭൂതകാലം വെളിച്ചത്ത് വരുമ്ബോള്‍ അത് നാണക്കേടുണ്ടാക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തിനു തന്നെയാണ്. ലോകമാരാധിക്കുന്ന എലിസബത്ത് രാജ്ഞിയുടേ മകന്‍ ലൈംഗിക പീഡന കേസില്‍ നിന്നും പണം കൊടുത്ത് രക്ഷപ്പെട്ട വാര്‍ത്തയുടെ ചൂട് പൂര്‍ണ്ണമായും മാറും മുന്‍പ് തന്നെയാണ് രാജ്ഞിയുടെ കൊച്ചുമകന്റെ വിരുതത്തരങ്ങളും ചര്‍ച്ചയാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക