ലണ്ടന്‍: തന്റെ ഭാര്യ മേഗന്‍ മാര്‍ക്കിളിന്റെ ഗര്‍ഭം അലസാന്‍ കാരണം ബ്രിട്ടീഷ് ദിനപത്രമായ ഡെയ്‌ലി മെയിലാണെന്ന് ആരോപിച്ച്‌ ബ്രിട്ടീഷ് രാജാവായ ചാള്‍സ് രാജകുമാരന്റെ ഇളയമകന്‍ ഹാരി രാജകുമാരന്‍. ഡോക്യുസീരിസിലൂടെയാണ് രാജകുമാരന്റെ ആരോപണം. 2020 ജൂലൈയില്‍ പിതാവ് തോമസ് മാര്‍ക്കിളിന് എഴുതിയ ഒരു കത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നടക്കുന്നതിനിടയിലാണ് ദമ്ബതികള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടത്.

ഡെയ്‌ലി മെയില്‍ ചെയ്തതിന്റെ ഫലമായി എന്റെ ഭാര്യയുടെ ഗര്‍ഭം അലസിയെന്ന് രാജകുമാരന്‍ വെളിപ്പെടുത്തുന്നു. മാദ്ധ്യമം അവളില്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദം. ഉറക്കകുറവ്, എല്ലാം നോക്കിയാല്‍ അവര്‍ തന്നെയാണ് കാരണമെന്ന് പറയാന്‍ കഴിയുമെന്ന് ഹാരി കുറ്റപ്പെടുത്തി. നിലവില്‍ ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും അകന്ന് കാലിഫോര്‍ണിയയിലാണ് നിലവിലെ രാജാവായ ചാള്‍സ് രാജകുമാരന്റ ഇളയമകനായ ഹാരിയും കുടുംബവും താമസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജകുടംബത്തില്‍ നിന്ന് തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്ന വംശീയാധിക്ഷേപത്തെ കുറിച്ച്‌ മേഗനും ഹാരിയും ഇതിന് മുന്‍പും തുറന്നടിച്ചിരുന്നു. ഇരുവരുടെയും ബന്ധത്തിനും സ്വഭാവത്തിനും മേല്‍ കൊട്ടാരത്തില്‍ നിന്നും ബ്രിട്ടീഷ് മാദ്ധ്യമങ്ങളില്‍ നിന്നുമുള്ള തുടര്‍ച്ചയായ ആക്രമണമാണ് കൊട്ടാരം വിടാനുണ്ടായ കാരണമായി ദമ്ബതിമാര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക