മൂന്നാര്‍: മൂന്നാറില്‍ സകുടുംബം വിനോദയാത്രയ്‌ക്കെത്തി സ്വര്‍ണക്കടയില്‍നിന്ന് രണ്ടുലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീ പിടിയില്‍. രഹാന ഹുസൈന്‍ ഫറൂക്കാ(47)ണ് പിടിയിലായത്. ചെന്നൈ രായപുരത്ത് അതിസമ്ബന്നര്‍ താമസിക്കുന്ന ഫ്ളാറ്റില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരില്‍നിന്നും 38 ഗ്രാം തൂക്കംവരുന്ന രണ്ട് മാലകള്‍ കണ്ടെടുത്തു.

വിനോദയാത്ര കഴിഞ്ഞ മടങ്ങുന്ന ദിവസം, ജൂലായ് 16ന്, കൂടെയുള്ളവരറിയാതെയാണ് രഹാന മോഷണം നടത്തിയത്. ജി എച്ച്‌ റോഡിലെ ഐഡിയല്‍ ജൂവലറിയില്‍ എത്തിയ ഇവര്‍ കോയമ്ബത്തൂര്‍ സ്വദേശിനിയാണെന്നും മലേഷ്യയില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് സ്വര്‍ണം വാങ്ങിയത്. മൂന്ന് ജോഡി കമ്മലും ഒരു കൈച്ചെയിനും വാങ്ങി 78000 രൂപയും നല്‍കി. അഞ്ചുപവന്‍ തൂക്കംവരുന്ന മറ്റൊരു മാല നോക്കിയശേഷം വൈകിട്ട് ഭര്‍ത്താവുമൊത്ത് വന്ന് വാങ്ങാമെന്ന് പറഞ്ഞ് അഡ്വാന്‍സ് നല്‍കി പോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രിയില്‍ കടയിലെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് രണ്ട് മാലകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, ജീവനക്കാരുടെ ശ്രദ്ധമാറിയ സമയത്ത് രഹാന മാലകള്‍ ബാഗില്‍ ഇടുന്നതുകണ്ടു. കടയുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ടെമ്ബോ ട്രാവലറില്‍ കയറിപ്പോയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ചെന്നൈയിലെത്തിയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക