കൊല്‍ക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ഉള്‍പ്പടെ അറസ്റ്റിലായതോടെ സമ്മര്‍ദത്തിലായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. ‘ഇത് വെറുമൊരു ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ’വെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും തിരഞ്ഞെടുപ്പിന് മുന്‍പാണ് സുവേന്ദു അധികാരി ബി.ജെ.പിയിലെത്തിയത്.

അര്‍പ്പിത മുഖര്‍ജി, പാര്‍ഥ ചാറ്റര്‍ജി എന്നിവര്‍ക്കൊപ്പമുള്ള ബംഗാള്‍‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രങ്ങളും സുവേന്ദു അധികാരി പുറത്തുവിട്ടു. മറ്റു ബി.ജെ.പി നേതാക്കളും തൃണമൂലിനെ വിമര്‍ശിച്ച്‌ രംഗത്തെത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്ത സുഹൃത്തില്‍ നിന്ന് ഇരുപത് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാള്‍ വാണിജ്യ- വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും കള്ളപ്പണക്കേസില്‍ അറസ്റ്റിലായിരുന്നുേ. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക