കോട്ടയം: ബിവറേജസ്‌ ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ‘പ്രതിഷേധമഹാമഹം’. കോട്ടയം പൊങ്ങന്താനത്താണ് സംഭവം. സ്‌ത്രീകളടങ്ങുന്ന നാട്ടുകാരും, വൈദികരും, ജനപ്രതിനിധികളുമാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. എന്നാല്‍, പ്രദേശവാസികളില്‍ ഒരു വിഭാഗം ബിവറേജസ്‌ ഔട്ട്‌ലെറ്റ് തുടങ്ങുന്നതിനെ സ്വാഗതം ചെയ്‌ത് എത്തി.കോട്ടയം പൊങ്ങന്താനത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ബിവറേജസ്‌ ഔട്ട്‌ലെറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നാട്ടുകാര്‍

ഇതോടെ, പൊങ്ങന്താനത്ത് വാദിച്ചും പ്രതികൂലിച്ചും ചര്‍ച്ചകളും പ്രതിഷേധവും സജീവമായിരിക്കുകയാണ്. പ്രദേശത്തെ കവലയില്‍ നടന്ന പ്രതിഷേധ കൂട്ടായ്‌മ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. സ്ഥലം വാര്‍ഡ് മെമ്ബര്‍ ജെസി ബിനോയ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബിവറേജസ് ഔട്ട്‌ലെറ്റ് ഒരിക്കലും പൊങ്ങന്താനത്ത് വരാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പുതുപ്പള്ളി മണ്ഡലത്തിലെ ’50 വര്‍ഷ എം.എല്‍.എ’യും ബിവറേജ് ഔട്ട്‌ലെറ്റിന് എതിരെ പ്രതിഷേധിക്കുന്നവരും തിരിച്ചറിയാന്‍ ചില ചോദ്യങ്ങള്‍ എന്ന പേരില്‍ ബോര്‍ഡ് ഉയര്‍ന്നു. ഇടതുപക്ഷം മദ്യ അനുകൂല നയവും വലതുപക്ഷം മദ്യവിരുദ്ധ നയവുമാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, അനുകൂലിച്ച ഇടതിനെയാണ് ജനങ്ങള്‍ 99 സീറ്റുകള്‍ നല്‍കി അധികാരത്തില്‍ എത്തിച്ചതെന്നും ബിവറേജ് പ്രതിഷേധക്കാര്‍ക്ക് എതിരായ ബോര്‍ഡില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അനുകൂലിക്കുന്നവരെ വകവയ്‌ക്കാതെ പ്രതിഷേധ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക