പാലാ അൽഫോൻസാ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ കയറിനിന്ന് യുവതികളുടെ ആത്മഹത്യാഭീഷണി. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അധികൃതർ പിരിച്ചുവിട്ട അമ്മയുടെ റിട്ടയർമെൻറ് ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് യുവതികൾ ആത്മഹത്യാഭീഷണി മുഴക്കിയത്. ഇല്ലാത്ത കുറ്റങ്ങളുടെ പേരിൽ ആണ് അമ്മയെ പിരിച്ചുവിട്ടത് എന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞു വെച്ചിരിക്കുകയാണ് എന്നുമുള്ള ആരോപണമാണ് യുവതികൾ ഉന്നയിച്ചത്.

കോളേജ് അധികൃതർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇവരുടെ സാന്നിധ്യത്തിൽ കോളേജ് അധികൃതർ മുകളിലെത്തി ചർച്ച നടത്തി ഒരു വിധം അനുനയിപ്പിച്ച് യുവതികളെ താഴെയിറക്കിയത്. തുടർന്ന് യുവതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക