വയനാട് : സുല്‍ത്താന്‍ ബത്തേരിയിലെ (sultan batheri)വിവിധ മേഖലകള്‍ കടുവ (tiger)ഭീതിയില്‍. കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവാകുന്നു. ബത്തേരിയിലെ എസ്റ്റേറ്റുകളില്‍ ജോലി ചെയ്യുന്ന തോട്ടം തൊഴിലാളികള്‍ക്കുംആശങ്കയേറുകയാണ്.

രണ്ട് മാസം കൊണ്ട് സുല്‍ത്താന്‍ ബത്തേരി നഗരമേഖലയിലെ വിവിധയിടങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കടുവയെത്തിയത് വാകേരി ഏദന്‍വാലി എസ്റ്റേറ്റിലാണ്. ഇവിടെയുള്ള വളര്‍ത്തു നായയെ കടുവ ആക്രമിച്ച്‌ കൊന്നു. ഇതോടെ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന നൂറ് കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. ജീവന്‍ പണയം വെച്ചാണ് ഇവരെല്ലാം രാവിലെ ജോലിക്ക് വരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബത്തേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ബീനാച്ചി എസ്റ്റേറ്റ് കടുവകളുടെ വിഹാര കേന്ദ്രമായി മാറിയെന്ന് നാട്ടുകാര്‍ പറയുന്നു. മധ്യപ്രദേശ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ബത്തേരിയിലെ കടുവ ഭീതി അകറ്റാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക