കേരളസര്‍ക്കാരിന്റെ ടൂറിസം വകുപ്പിന് കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോയുള്ളവര്‍ക്ക് പരിശീലനത്തിനവസരമുണ്ട്. 2022-2023 അധ്യയന വര്‍ഷത്തെ വിദ്യാര്‍ത്ഥി പ്രവേശനത്തിനുളള പ്രവേശന നടപടിക്രമം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പ്രവേശനത്തിനായുള്ള അപേക്ഷ ഫോറവും പ്രോസ്‌പെക്‌ട്‌സും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കേരളയുടെ വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുകയോ നേരിട്ട് അതാത് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്കളില്‍ നിന്നും വാങ്ങിക്കുകയോ ചെയ്യാവുന്നതാണ്.

അപേക്ഷിക്കേണ്ട വിധം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1) അപേക്ഷ നേരിട്ട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്കളില്‍ നിന്നും വാങ്ങിക്കുന്നവര്‍ അപേക്ഷ ഫോമിനായി പൊതു വിഭാഗക്കാര്‍ 100/- രൂപയും പട്ടിക ജാതി/പട്ടിക വിഭാഗക്കാര്‍ 50/- രൂപയും ഒടുക്കേണ്ടതാണ്. ഒരു അപേക്ഷ ഉപയോഗിച്ചുതന്നെ ഒരു സ്ഥാപനത്തിലെ ആറ് കോഴ്‌സുകള്‍ക്ക് വരെ മുന്‍ഗണനാക്രമം അനുസരിച്ച്‌ അപേക്ഷിക്കാവുന്നതാണ്.

2) ‘www.fcikerala.org’ എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍, അത്തരത്തിലുള്ള അപേക്ഷാ ഫോറത്തോടൊപ്പം പൊതു വിഭാഗക്കാര്‍ 100/- രൂപയുടെയും പട്ടിക ജാതി/പട്ടിക വിഭാഗക്കാര്‍ 50/- രൂപയുടെയും അതാത് പ്രിന്‍സിപ്പാളിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മാറാവുന്നത്) ഉള്‍പ്പെടുത്തി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ഡിമാന്റ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ തപാല്‍ മാര്‍ഗ്ഗവും അയക്കാവുന്നതാണ്.

ഒന്നില്‍ കൂടുതല്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്കളില്‍ അപേക്ഷിക്കുന്നവര്‍ അപേക്ഷയോടൊപ്പം പ്രത്യേകം ഡിമാന്‍ഡ് ഡ്രാഫ്റ്റ് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയില്‍ അപേക്ഷകന്റെ മൊബൈല്‍ നമ്ബറുകള്‍ രേഖപ്പെടുത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതും SSLC സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതുമാണ്. സംവരണത്തിന് അര്‍ഹതയുള്ളവര്‍ രേഖകളുടെ പകര്‍പ്പ്, അപേക്ഷ
യോടൊപ്പം ചേര്‍ക്കേണ്ടതുണ്ട്.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി , ജൂലൈ 18 ആണ്. കോഴ്സുകള്‍ക്കനുസരിച്ച്‌, 14,030/- രൂപ മുതല്‍ 20,030/- രൂപ വരെയാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.

മൂന്നു മാസക്കാലത്തെ ഇന്‍ഡസ്ട്രിയല്‍ എക്പ്ലോഷര്‍
ട്രെയിനിംഗ് ഉള്‍പ്പടെ, എല്ലാ കോഴ്സുകളുടെയും കാലാവധി ഒരു വര്‍ഷക്കാലമാണ്. വിജയകരമായി കോഴ്സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 100% പ്ലേസ്മെന്റ് സൗകര്യവും അതാതു സ്ഥാപനങ്ങളിലൂടെ ലഭിക്കുന്നുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടുകളും കോഴ്സുകളും അവക്കുള്ള ഒരോ കേന്ദ്രത്തിലേയും സീറ്റുകളും

1.ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തൈക്കാട്, തിരുവനന്തപുരം (ഫോണ്‍: 04712728340)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
c)ഫുഡ് പ്രൊഡക്ഷന്‍ (30).

2.എഫ്.സി.ഐ കടപ്പാക്കട, കൊല്ലം (04742767635)

a)ഫുഡ് പ്രൊഡക്ഷന്‍ (40)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)

3.എഫ്.സി.ഐ കുമരനല്ലൂര്‍, കോട്ടയം (04812312504)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
c)ഫുഡ് പ്രൊഡക്ഷന്‍ (30).

4.എഫ്.സി.ഐ മങ്ങാട്ടുകവല, തൊടുപുഴ (04862224601)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (50)
b)ഫുഡ് പ്രൊഡക്ഷന്‍ (60)
c)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20).

5.എഫ്.സി.ഐ ചേര്‍ത്തല (0478-2817234)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (42)
b)ഫുഡ് പ്രൊഡക്ഷന്‍ (40)

6.എഫ്.സി.ഐ കളമശ്ശേരി, എറണാകുളം (04842558385)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (40)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (80)
c)ഫുഡ് പ്രൊഡക്ഷന്‍ (80)
d)ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി (40)
e)ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍ (40)
f)കാനിങ് ആന്‍ഡ് ഫുഡ് പ്രിസര്‍വേഷന്‍ (30).

7.എഫ്.സി.ഐ പൂത്തോള്‍, തൃശൂര്‍ (04872384253)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
b)ഫുഡ് പ്രൊഡക്ഷന്‍ (40)
c)ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍ (30)
d)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30).

8.എഫ്.സി.ഐ വടക്കഞ്ചേരി, പാലക്കാട് (04922256677)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (30)
b)ഫുഡ് പ്രൊഡക്ഷന്‍ (40).

9.എഫ്.സി.ഐ പെരിന്തല്‍മണ്ണ, മലപ്പുറം (04933295733)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
b)ഫുഡ് പ്രൊഡക്ഷന്‍ (40)
c)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30)
d)ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍ (30).

10.എഫ്.സി.ഐ. തിരൂര്‍, മലപ്പുറം (04942430802)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
c)ഫുഡ് പ്രൊഡക്ഷന്‍ (40).

11.എഫ്.സി.ഐ കോഴിക്കോട് (0495-2372131)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20)
b)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (30)
c)ഫുഡ് പ്രൊഡക്ഷന്‍ (30).

12.എഫ്.സി.ഐ കണ്ണൂര്‍
(0497-2706904)

a)ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
b)ഫുഡ് പ്രൊഡക്ഷന്‍ (30)
c)ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി (25)
d)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (20)
e)ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍ (20).

13.എഫ്.സി.ഐ ഉദുമ, കാസര്‍കോട് (04672236347)

a)ഫ്രണ്ട് ഓഫിസ് ഓപറേഷന്‍ (30)
ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വിസ് (40)
b)ഫുഡ് പ്രൊഡക്ഷന്‍ (40)
c)ഹോട്ടല്‍ അക്കോമഡേഷന്‍ ഓപറേഷന്‍ (30).

അപേക്ഷഫോമിനും പ്രോസ്‍പെക്ടസിന്നും
www.fcikerala.org

കൂടുതല്‍ വിവരങ്ങള്‍ക്ക്
Directorate of Food Craft Institute, Door No.2, Devi, Althara, Vellayambalam, Sasthamangalam PO, Thiruvananthapuram-10

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക