തിരുവല്ല: ആലപ്പുഴ തിരുവല്ല – അമ്ബലപ്പുഴ സംസ്ഥാനപാതയില്‍ നടുറോഡില്‍ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടല്‍. മാരകായുധങ്ങളുമായി അഞ്ചു പേരെ പോലീസ് പിടികൂടി. ചാത്തങ്കരി മണലില്‍ തെക്കേതില്‍ വീട്ടില്‍ വികാസ് ബാബു (30), ചാത്തങ്കരി മുണ്ടകത്തില്‍ എം.ആര്‍ രാജീവ് (25), പെരിങ്ങര വാലുപറമ്ബില്‍ വീട്ടില്‍ സുമിത് (25), പൊടിയാടി കല്ലുങ്കല്‍ മുണ്ടു ചിറയില്‍ വീട്ടില്‍ ഗോകുല്‍ ഗോപന്‍ (25), മണിപ്പുഴ പൂത്തറയില്‍ വീട്ടില്‍ അനന്ദു (22) എന്നിവരാണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം മാരകായുധങ്ങളുമായി നടുറോഡില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പുളിക്കീഴ് എസ്.ഐ പി.കെ. കവിരാജ്, അഡീ. എസ്.ഐ സാജു പി. വര്‍ഗീസ്, സി.പി.ഒമാരായ അഖിലേഷ്, പ്യാരിലാല്‍, അനില്‍ എന്നിവരടങ്ങുന്ന സംഘം സുമിത്, ഗോകുല്‍, അനന്തു എന്നിവരെ സംഭവ സ്ഥലത്ത് നിന്നും പിടികൂടി.പൊലീസിനെ വെട്ടിച്ച്‌ രക്ഷപെട്ട വികാസ് ബാബുവിനെയും രാജീവിനെയും ഇന്ന് രാവിലെയാണ് പിടികൂടി. സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച്‌ പ്രതികള്‍ തമ്മിലുള്ള തര്‍ക്കമാണ് നടുറോഡിലെ ഏറ്റുമുട്ടലിന് വഴിയൊരുക്കിയത്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക