കുടിയന്മാരുടെ ഏറ്റവും വലിയ പ്രശ്നമാണ് പിറ്റേദിവസത്തെ ഹാംഗ് ഓവര്‍. ആഘോഷങ്ങള്‍ കഴിഞ്ഞ് മിക്കവരും ഉറങ്ങി എഴുന്നേല്‍ക്കുന്നത് ഭാരമുള്ള തലകളോടെയാകും. ഹാംഗ് ഓവര്‍ മാറാന്‍ പലരും പല വഴികളും തേടാറുണ്ട്. ഹാംഗ് ഓവര്‍ മാറാന്‍ രാവിലെ തന്നെ ഒരു പെ​ഗ് അകത്താക്കുന്നവരും കുറവല്ല. ഇപ്പോഴിതാ, കുടിയന്മാര്‍ക്കുള്ള സന്തോഷ വാര്‍ത്തയാണ് പുറത്തുവരുന്നത്. ഹാംഗ് ഓവര്‍ ഇല്ലാതെയിരിക്കുവാനുള്ള പുതിയ ഗുളിക കണ്ടുപിടിച്ചുവത്രെ.

മിര്‍ക്കില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളിക മദ്യപിക്കുന്നതിനു മുന്‍പായി കഴിക്കണം. 12 മണിക്കൂറോളം ഇത് പ്രവര്‍ത്തനക്ഷമമായിരിക്കും. ഇത് അന്നനാളത്തില്‍ വെച്ചു തന്നെ ആല്‍ക്കഹോള്‍കണികകളെ വിഘടിപ്പിക്കുകയും കരളില്‍ എത്താതെ സൂക്ഷിക്കുകയും ചെയ്യും. എന്നാല്‍ മദ്യപിക്കുന്നതില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ നിങ്ങളെ തടയുകയുമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞത്, രണ്ട് ഗ്ലാസ്സ് വൈന്‍ കുടിക്കുന്നതിനു മുന്‍പായി രണ്ട് ഗുളികള്‍ കഴിച്ചവരുടെ രക്തത്തില്‍ മദ്യപിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആല്‍ക്കഹോളിന്റെ അംശം 70 ശതമാനത്തോളം കുറഞ്ഞു എന്നാണ്. 30 എണ്ണത്തിന്റെ പാക്കറ്റിന് 30പൗണ്ട് വിലയുള്ള ഈ ഗുളിക ഊര്‍ജ്ജദായനി കൂടിയാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഇന്നുമുതല്‍ കമ്ബനിയുടെ വെബ്സൈറ്റില്‍ ഈ മരുന്ന് ലഭ്യമാകുമെന്നും അവര്‍ പറയുന്നു.

കുടിയന്മാരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ പോന്ന് ഒരു കണ്ടുപിടുത്തമാണ് ഈ ഗുളിക എന്ന് മിര്‍ക്കില്‍ ചീഫ് എക്സിക്യുട്ടീവ് ഹകന്‍ മാഗ്‌നുസന്‍ പറയുന്നു. ആഹ്ലാദഭരിതമായ ഒരു സായന്തനത്തിനു ശേഷം സുഖകരമായ ഒരു പ്രഭാത ഇത് ഉറപ്പു നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാസിലസ് കൊയാഗുലന്‍സ്, ബാസിലസ് സബ്ടിലിസ് എന്നീ ബാക്ടീരിയകളും അമിനൊ ആസിഡ് എല്‍ സിസ്റ്റീനുമാണ് ഈ ഗുളികയില്‍ അടങ്ങിയിരിക്കുന്നത്. ഇവ ആല്‍ക്കഹോളിനെ ജലവും കാര്‍ബണ്‍ ഡൈ ഓക്സൈഡുമായി വിഘടിപ്പിക്കുന്നു.

അതായത് കരളിന് ആല്‍ക്കഹോളിനെ വിഘടിപ്പിച്ച്‌ അസെറ്റാല്‍ഡിഹൈഡും അസെറ്റിക് ആസിഡുംഉണ്ടാക്കേണ്ട ജോലി ഒഴിവായിക്കിട്ടും. അതോടൊപ്പം ഈ ഗുളികയില്‍ വിറ്റാമിന്‍ ബി 12 ഉം അടങ്ങിയിരിക്കുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ സഹായിക്കുമെന്നും കമ്ബനി അവകാശപ്പെടുന്നു. മദ്യപിക്കുന്നതിന് ചുരുങ്ങിയത് രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും, മിര്‍ക്കിലിന്റെ രണ്ട് ഗുളികകള്‍ കഴിക്കണം. എന്നാലേ പൂര്‍ണ്ണ ഫലപ്രാപ്തി ഉണ്ടാകൂ എന്നുംകമ്ബനി നിര്‍ദ്ദേശിക്കുന്നു.

യഥാര്‍ത്ഥത്തില്‍ 1990 കളില്‍ വികസിപ്പെച്ചെടുത്തതാണ് ഈ സപ്ലിമെന്റ്. പിന്നീട് അതില്‍ ഓരോ മാറ്റങ്ങള്‍ വരുത്തി അതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിലെ ചേരുവകള്‍ എല്ലാം തന്നെ മനുഷര്‍ക്ക് ഉപയോഗിക്കുവാന്‍ സുരക്ഷിതമായവയാണെന്ന് യൂറോപ്യന്‍ ഫുഡ് സേഫ്റ്റി ഏജന്‍സിയും യു എസ് ഫുഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനും സാക്ഷ്യപ്പെടുത്തിയവ തന്നെയാണ്.

എന്നിരുന്നാലും ഹാംഗ്‌ഓവര്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ ഗുളികക്ക് കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മറ്റുപല കാരണങ്ങളും ഹാംഗ്‌ഓവറിനു പിന്നിലുണ്ട്. അമിതമായി മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം, രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഹാംഗ്‌ഓവറിന് കാരണമാകാം. എന്നിരുന്നാലും ഈ ഗുളിക കഴിച്ചാല്‍ ചെറിയൊരു വ്യത്യാസമൊക്കെ ദൃശ്യമാകുമെന്നും അവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക