കൊച്ചി: സിനിമാ താരം നോബി മാര്‍ക്കോസ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ വായിച്ചറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ആരും ആദ്യം വിശ്വസിച്ചില്ല, എന്നാല്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നോബിയുടെ ചിത്രം കൂടി പുറത്തുവന്നതോടെ പ്രേക്ഷകര്‍ ഇത് സത്യമെന്ന് കരുതി. എന്നാല്‍, തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് നോബി വെളിപ്പെടുത്തുന്നു.

‘ആദ്യം താന്‍ വാര്‍ത്തയല്ല കണ്ടത്, മറിച്ച്‌ ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ്. വാര്‍ത്ത പ്രചരിക്കുമ്ബോള്‍ ഭാര്യ തിരുപ്പതിയിലായിരുന്നു. ഭാര്യയെ സുഹൃത്തുക്കളാണ് ഈ വാര്‍ത്തയെ കുറിച്ച്‌ അറിയിച്ചത്. ഞാന്‍ വിമാനത്തിലായിരുന്നു ആ സമയത്ത്. വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുന്‍പ് പോലും ഭാര്യയെ വിളിച്ചിരുന്നു. വിമാനത്തിലായിരുന്നോ നോബി ഇത്തരത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ഭാര്യ പോലും സംശയിച്ചു. വിമാനമിറങ്ങി ഉടന്‍ ഭാര്യയെ വിളിച്ചതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് മനസിലായത്’, നോബി ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡി.കെ ദിലീപ് സംവിധാനം ചെയ്യുന്ന കുരുത്തോല പെരുന്നാള്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ആരോ എടുത്ത വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഡി.കെ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്ന് ദിലീപ് പറഞ്ഞു. നോബിയും ഇതിനെതിരെ കേസ് കൊടുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക