തന്റെ ചിത്രം ദേഹത്ത് പച്ചകുത്തിയ ആരാധികയ്ക്ക് സർപ്രൈസുമായി വിജയ് ദേവരകൊണ്ട. ലൈഗർ സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച സൂപ്പർഫാൻ മീറ്റിന്റെ ഭാഗമായാണ് ഈ ആരാധികയെ കാണാൻ വിജയ് തീരുമാനിച്ചത്. ഇഷ്ടതാരത്തെ നേരിട്ടു കണ്ടതോടെ പൊട്ടിക്കരഞ്ഞ ആരാധികയെ താരം ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

വിജയ്‌യ്ക്കൊപ്പം ലൈഗർ സിനിമയുടെ നിർമാതാവ് ചാർമീ കൗറും സംവിധായകൻ പുരി ജഗന്നാഥും ഉണ്ടായിരുന്നു. ശരീരത്തിനു പുറത്താണ് ആരാധിക ടാറ്റൂ ചെയ്തിരുന്നത്. ഇത് താരത്തിന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിജയ് ദേവരകൊണ്ട ബോക്സിങ് താരമായി എത്തുന്ന ലൈഗറിൽ അനന്യ പാണ്ഡെയാണ് നായികയായി എത്തുന്നത്. ഹിന്ദിക്കു പുറമേ, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക