സായി പല്ലവി എന്ന നടി മലയാളികൾക്ക് സുപരിചിതയാണ്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു തെന്നിന്ത്യ മുഴുവൻ. മലർ മിസ്സ് എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിച്ചത്.

പിന്നീട് സായ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം താരം സജീവം. പാര നായികയായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് വിരാടപർവ്വം. സാമാന്യം തരക്കേടില്ലാത്ത പ്രതികരണമാണ് ചിത്രം ഇപ്പോൾ നേടുന്നത്. ചിത്രത്തിൽ നായകനായി എത്തിയത് പ്രശസ്ത നടൻ നടൻ റാണ ദഗുബാട്ടി ആണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിരാട പര്‍വ്വ’ത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെ ആരാധകന്‍ സായ്‌ പല്ലവിയുടെ അടുത്ത് എത്തുകയും, ഒപ്പം നിന്നൊരു ഫോട്ടോയ്‌ക്കായി താരത്തോട്‌ അഭ്യര്‍ഥിക്കുകയും ചെയ്‌തു. ആരാധകന്‍റെ അഭ്യര്‍ഥന കേട്ട് താരം അയാളെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്‌തു. എന്നാല്‍ ആരാധകന്‍റെ പ്രവൃത്തി തന്നെ അമ്ബരപ്പിച്ചതായി നടി പറയുന്നു. തന്‍റെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്‌ത ആരാധകനെ കണ്ട്‌ താന്‍ അമ്ബരന്നുവെന്ന്‌ സായ്‌ പല്ലവി പറഞ്ഞു. ആരാധകനൊപ്പമുള്ള താരത്തിന്‍റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക