വിവാഹ ചടങ്ങുകളില്‍ മാതാപിതാക്കള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അതേസമയം അച്ഛനെയോ അമ്മയേയോ നഷ്ടപ്പെ‌ടുക എന്നാല്‍ വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച്‌ ഓരോ ആഘോഷവേളകളിലും അവര്‍ കൂടെ ഉണ്ടായിരുന്നു എങ്കില്‍ എന്ന് നമുക്ക് തോന്നിക്കൊണ്ടേയിരിക്കും. പലരും മരിച്ചുപോയ മാതാപിതാക്കളെ തങ്ങളുടെ വിവാഹദിവസം ഓര്‍ക്കാന്‍ പലതും ചെയ്യാറുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഒരു മകള്‍ വിവാഹത്തിന് മരിച്ചുപോയ അച്ഛന്റെ അതേ രൂപത്തിലുള്ള മെഴുക് പ്രതിമ കണ്ട് വികാരാധീനയാവുകയാണ്. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ആവുല ഫാനി എന്ന യുവാവാണ് സഹോദരിയുടെ വിവാഹദിവസം ഇങ്ങനെ ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്തത്. പിതാവ് ആവുല സുബ്രഹ്മണ്യന്റെ മെഴുക് പ്രതിമയാണ് നിര്‍മ്മിച്ചത്. യുഎസ്‍എ -യിലായിരുന്നു ആവുല ഫാനി താമസിച്ചിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈറലായ വീഡിയോകളിലും ചിത്രങ്ങളിലും, തന്റെ പിതാവിനെ വീല്‍ചെയറില്‍ കൊണ്ടുവരുന്നത് കണ്ട് ഒരു വധു കരയുന്നത് കാണാം. മെഴുക് പ്രതിമ കാണുമ്ബോള്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന മിക്കവരും കരയുന്നത് കാണാന്‍ കഴിയും. വധു തന്റെ പരേതനായ പിതാവിന്റെ പ്രതിമയില്‍ ചുംബിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്ത ശേഷം, മുഴുവന്‍ കുടുംബവും വിവാഹത്തില്‍ പങ്കെടുക്കുന്നവരും അവരുടെ എല്ലാ ചടങ്ങുകളിലും ഈ പ്രതിമയെ കൂടി ഉള്‍പ്പെടുത്തുന്നത് കാണാം.

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഫാനിയുടെ പിതാവ് മരിച്ചത്. തന്റെ അമ്മയും പരേതനായ അച്ഛനും ഭാരത് സഞ്ചാര് നിഗം ​​ലിമിറ്റഡില്‍ (ബിഎസ്‌എന്‍എല്‍) ജോലി ചെയ്തിരുന്നതായി ഫാനി പറഞ്ഞു. അവരുടെ അച്ഛന്റെ മെഴുക് പ്രതിമ കര്‍ണാടകയില്‍ നിര്‍മ്മിച്ചതാണ്, ഇത് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ സമയമെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക