അതിരപ്പിള്ളി: ഷോളയാര്‍ ഡാമിലെ വെള്ളം വറ്റിയതോടെ ആദിവാസി മീന്‍പിടിത്തക്കാര്‍ക്ക് ചാകര. ഡാമില്‍ വെള്ളം താഴ്ന്നതോടെ ചെളിയില്‍ പുതഞ്ഞ നിലയിലും മീനുകളെ കണ്ടെത്തിയിരുന്നു. ഇതോടെ മുളം ചങ്ങാടങ്ങളില്‍ സഞ്ചരിച്ച്‌ ചൂണ്ടയും വലയും ഉപയോഗിച്ച്‌ മീന്‍പിടിത്തം തുടങ്ങി. രാത്രിയില്‍ കെട്ടുന്ന വലയില്‍ നിന്നും പുലര്‍ച്ചെ എത്തിയാണ് മത്സ്യക്കൊയ്ത്ത്.

28 കിലോ തൂക്കമുള്ള മീനടക്കം ഒരാള്‍ക്ക് 60 കിലോ മീന്‍വരെ ലഭിച്ചതായി ആളുകള്‍ പറഞ്ഞു. വിനോദ സഞ്ചാരികള്‍, ഹോട്ടലുകാര്‍ തുടങ്ങിയവര്‍ക്കാണ് മീന്‍ വിറ്റത്. കിലോയ്ക്ക് 170 രൂപ ഇനത്തില്‍ വില്‍പന നടത്തുന്ന മീനിനായി ചാലക്കുടിയില്‍ നിന്നുവരെ ആവശ്യക്കാര്‍ എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക