തിരുവനന്തപുരം: കൊവിഡ് കേസുകളിലെ വര്‍ധന തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിന് കത്തയച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. 11 ജില്ലകളില്‍ പ്രതിവാര കേസുകള്‍ കൂടിയതില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്. കഴിഞ്ഞ ആഴ്ചകളില്‍ പ്രതിദിന കേസുകളില്‍ നാല്പത് ശതമാനം വര്‍ധനയുണ്ടായി. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതല്‍. മാസ്ക് ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതില്‍ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനിടെ പ്രിയങ്ക ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളോടെ വീട്ടില്‍ ചികിത്സയിലാണ് പ്രിയങ്ക. നേരത്തെ സോണിയ ഗാന്ധിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക