കഴുത്തിലെ ചര്‍മ്മത്തിന് കറുത്ത നിറം ഉണ്ടാകുന്നത് വളരെ സാധാരണമായി കണ്ട് വരുന്നൊരു പ്രശ്‌നമാണ്. സൂര്യപ്രകാശം, ഹോര്‍മോണുകള്‍, ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൊണ്ടെല്ലാം ഈ പ്രശ്‌നം ഉണ്ടാകും. ഈ അവസ്ഥ ഉണ്ടാകുന്നവരുടെ ചര്‍മ്മത്തിന് കാലക്രമേണ കട്ടികൂടുകയും ചെയ്യും. ഇവ സാധാരണമായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണെങ്കിലും ചിലരില്‍ രോഗലക്ഷണമായും ഈ അവസ്ഥ കണ്ട് വരാറുണ്ട്. കഴുത്തിന് ചുറ്റും കറുപ്പുണ്ടാകുന്ന അവസ്ഥ അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്നാണ് അറിയപ്പെടുന്നത്. കഴുത്ത് കൂടാതെ കക്ഷത്തിലും, നാഭിയിലും ഇത്തരത്തില്‍ കറുപ്പ് കണ്ട് വരാറുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെ?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1) ത്വക്കിന് കറുപ്പ് നിറം ഉണ്ടാകും

2) ത്വക്കിന് കട്ടികൂടും

3) ചൊറിച്ചില്‍

4) ചര്മ്മത്തിന് വരള്‍ച്ച ഉണ്ടാകും

5) ചര്‍മ്മത്തിന് ചുവപ്പ് നിറം, വീക്കം, ചൂട് എന്നിവയുണ്ടാകും

6) ദുര്‍ഗന്ധം

7) വിഷാദ രോഗം

8) മലബന്ധം

9) ക്ഷീണം

10) ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

11) വിശപ്പില്ലായ്മ

കാരണമെന്ത്?

ആരോഗ്യമുള്ളവരിലും ചില രോഗങ്ങളുള്ളവരിലും അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന ഈ അവസ്ഥ ഉണ്ടാകാം. ചിലരില്‍ ജന്മനാതന്നെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാല്‍ ചില വിശ്വസിക്കുന്നത് വൃത്തികുറവ് കൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നതെന്നാണ്, എന്നാല്‍ ഇത് സത്യമല്ല. മിക്കപ്പോഴും രക്തത്തില്‍ ഇന്സുലിന്റെ അളവ് കൂടുന്നത് മൂലം ഈ പ്രശ്‌നം ഉണ്ടകാറുണ്ട്. അതിനാല്‍ തന്നെ ഈ പ്രശ്‌നം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ രക്തം പരിശോധിക്കണം.

അമിതവണ്ണം പപ്പോഴും അകാന്തോസിസ് നൈഗ്രിക്കന്‍സ് ഉണ്ടാകാന്‍ കാരണമാകാറുണ്ട്. കാലക്രമേണ ഇത് ടൈപ്പ് 2 പ്രമേഹമായും മാറിയേക്കും. ചിലരില്‍ കരള്‍, ആമാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിന്റെ ലക്ഷണമായും കഴുത്തിന് ചുറ്റും കറുപ്പ് ഉണ്ടാകാറുണ്ട്. ഹൈപ്പോതൈറോയിഡിസം, ഹോര്‍മോണ്‍ പ്രശ്‍നങ്ങള്‍, പിറ്റിയൂറ്ററി ഗ്ലാന്‍ഡിനുണ്ടാകുന്ന പ്രശ്‍നങ്ങള്‍, അഡിസണ്‍ ഡിസീസ് എന്നിവയുടെയെല്ലാം ലക്ഷണമായി യി അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന ആരോഗ്യപ്രശ്‌നം ഉണ്ടാകാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക