കോണ്‍​ഗ്രസിന് വലിയ തിരിച്ചടിയായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ സമാജ്‍വാദി പാര്‍ട്ടി ക്യാമ്ബില്‍. കപില്‍ സിബല്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമര്‍പ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപില്‍ സിബല്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇക്കാര്യം ഇതുവരെ കോണ്‍​ഗ്രസ് പുറത്തുവിട്ടിരുന്നില്ല.

കാലാവധി പൂര്‍ത്തിയാവുന്ന കപില്‍ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോണ്‍​ഗ്രസ് നിലപാടെടുത്തിരുന്നു. തുടര്‍ന്നാണ് കോണ്‍​ഗ്രസിന്റെ നാവായിരുന്ന കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ളത്. ഇതില്‍ ഒരു സീറ്റാണ് അദ്ദേഹത്തിന് നല്‍കുന്നത്. നിരന്തരം കോണ്‍​ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടിരുന്ന കപില്‍ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോണ്‍​ഗ്രസ് കൈക്കൊണ്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍​ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള 23 നേതാക്കള്‍ രം​ഗത്തെത്തിയിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പലരും വിമര്‍ശനം മയപ്പെടുത്തിയിരുന്നു. എന്നാല്‍ കപില്‍ സിബല്‍ അപ്പോഴും നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പല തവണ രം​ഗത്തെത്തിയിരുന്നു. ചിന്തര്‍ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക