മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ ടെര്‍മിനല്‍ ബോട്ട് ജെട്ടി തകര്‍ന്ന് വിനോദസഞ്ചാരികള്‍ കായലില്‍ വീണു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍നിന്ന് എത്തിയ സ്ത്രീകളടക്കം 20ഓളം പേര്‍ ജെട്ടിയില്‍നിന്ന് കായല്‍കാഴ്ചകള്‍ ആസ്വദിക്കവെ സ്ലാബ് തകര്‍ന്ന് കായലില്‍ വീഴുകയായിരുന്നു.

കപ്പല്‍ചാലിനോട് ചേര്‍ന്നാണ് ജെട്ടി. തുറമുഖത്തെ തൊഴിലാളികള്‍ സഞ്ചാരികളുടെ കരച്ചില്‍കേട്ട് ഓടിവന്ന് മുഴുവന്‍ പേരേയും രക്ഷപ്പെടുത്തി. വന്‍ ദുരന്തമാണ് ഒഴിവായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകള്‍ക്ക് വേണ്ടിയാണ് ജെട്ടി പണിതതെങ്കിലും സ്വകാര്യ കമ്ബനികളുടെ ടൂറിസ്റ്റ് ബോട്ടുകളും ഇവിടെ വരാറുണ്ട്. ഒന്നര പതിറ്റാണ്ടായി യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താത്ത ജെട്ടിയാണിത്. അപകടത്തെ തുടര്‍ന്ന് തുറമുഖ അതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക