കൊല്‍ക്കത്ത: ബംഗാളി നടി പല്ലവി ഡേയുടെ മരണവുമായി ബന്ധപ്പെട്ട് ലിവ് ഇന്‍ പാര്‍ട്ട്ണര്‍ സംഘിക് ചക്രബര്‍ത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 15നാണ് പല്ലവി ഡേയെ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് സംഘികിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പല്ലവിയുടെത് കൊലപാതകമാണെന്ന് ആരോപിച്ച്‌ മാതാപിതാക്കള്‍ സംഘികിനെതിരെ പൊലിസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ മാസം മുതലാണ് കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ ഇരുവരും ഒന്നിച്ച്‌ താമസം തുടങ്ങിയത്. ഫ്‌ലാറ്റിലെ മുറിയിലെ സീലിങ്ങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ ആദ്യം അറിയിച്ചതും ചക്രബര്‍ത്തിയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തായില്ലെങ്കിലും പ്രാഥമിക പോസ്റ്റുമോര്‍ട്ടം നിഗമനങ്ങളനുസരിച്ച്‌ ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. ശരീരത്തില്‍ ബാഹ്യപരുക്കകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. ‘മോന്‍ മനേ നാ’ എന്ന ടെലിവിഷന്‍ പരമ്ബരയില്‍ ഗൗരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പല്ലവി ഏറെ ശ്രദ്ധേയയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക