തൃത്താല: പൊലീസ് ചമഞ്ഞു പട്ടികജാതി വിഭാഗത്തിൽപെട്ട യുവതിയെ പട്ടാമ്പിയിലെ സ്വകാര്യ ലോഡ്ജിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ 3 പേർ റിമാൻഡിൽ. പട്ടാമ്പി വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ് (31), എറണാകുളം മട്ടാഞ്ചേരി സ്വദേശി സഞ്ജു കെ.സമദ് (34), തൃശൂർ പാഞ്ഞാൾ സ്വദേശി മുഹമ്മദ് ഫാസിൽ (27) എന്നിവരെയാണു തൃത്താല പൊലീസ് വിവിധ ഇടങ്ങളിൽ നിന്നായി പിടികൂടിയത്.

ആൺ സുഹൃത്തിനൊപ്പം യുവതി ലോഡ്ജിൽ താമസിക്കുന്നതിനിടെയാണു സംഭവം. മേയ് രണ്ടിനാണു ലോഡ്ജിൽ ഇവർ താമസത്തിനെത്തിയത്. നാലിനു തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന അ‍ഞ്ചംഗ സംഘം പൊലീസെന്ന വ്യാജേന യുവതിയെയും യുവാവിനെയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. തുടർന്നു, സംഘം പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചതായി യുവതി തൃത്താല പൊലീസിൽ പരാതി നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് ചമഞ്ഞു പണം തട്ടാൻ ശ്രമം, പീഡനശ്രമം, തട്ടിക്കൊണ്ടുപോകാൻ ശ്രമം എന്നീ വകുപ്പുകൾ പ്രകാരം 5 പേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തു. ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷിനാണ് അന്വേഷണച്ചുമതല. മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക