കൊച്ചി: ധര്‍മ്മൂസ് ഫിഷ് ഹബ് എന്ന സ്ഥാപനത്തിന്റെ പേരില്‍ പണം കൈപറ്റി വഞ്ചിച്ചുവെന്ന പരാതിയില്‍ നടന്‍ ധര്‍മ്മജന്റേയും സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളുടേയും സാമ്ബത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. അക്കൗണ്ട് വഴി 43.31 ലക്ഷം രൂപ നല്‍കിയെന്നാണ് പരാതിക്കാരനായ മൂവാറ്റുപുഴ സ്വദേശി ആസിഫ് ആലിയാറിന്റെ പരാതി. പണം കൈമാറിയതിന്റെ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുന്നത്.

കേസിനാസ്പദമായ 2019-20 വര്‍ഷങ്ങളിലെ സാമ്ബത്തിക ഇടപാടുകളാണ് പരിശോധിക്കുക. പരാതിക്കാരനായ ആസിഫ് അലിയാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്ബത്തികമായി വഞ്ചിച്ചെന്നായിരുന്നു പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ധര്‍മ്മജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പലപ്പോഴായി ധര്‍മ്മജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ വാങ്ങിയെന്നും പരാതിക്കാരന്‍ പറയുന്നു. 2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാര്‍ച്ച്‌ മാസത്തോടെ മത്സ്യ വിതരണം നിര്‍ത്തി. പിന്നീട് പണം തിരികെ തന്നില്ല. വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പരാതിക്കാരന്‍ കോടതിയെ സമാപിക്കുകയായിരുന്നു. കോടതി 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക