ഇന്തോനേഷ്യയിലെ ബാലിയില്‍ വിനോദ സഞ്ചാരികളായ റഷ്യന്‍ ദമ്ബതിമാര്‍ക്കെതിരെ നടപടി. പ്രദേശവാസികള്‍ വിശുദ്ധമായി കണക്കാക്കുന്ന ആല്‍മരത്തിന് കീഴില്‍ ന​ഗ്ന ഫോട്ടോഷൂട്ട് നടത്തിയതാണ് നടപടിക്ക് കാരണമായത്. ഇരുവരെയും നാടുകടത്താനും ഇന്ത്യോനേഷ്യയിലേക്ക് വരുന്നതിന് ആറുമാസത്തെ വിലക്കേര്‍പ്പെടുത്താനും ബാലി ഭരണകൂടം തീരുമാനിച്ചു.

അലീന ഫസ്ലീവ് എന്ന എന്ന ഇന്‍സ്റ്റ​ഗ്രാം ഇന്‍ഫ്ലുവന്‍സറാണ് ആല്‍മരത്തിന് കീഴില്‍ ന​ഗ്നയായി ഫോട്ടോയെടുത്തത്. 700 വര്‍ഷം പഴക്കമുള്ള വിശുദ്ധ ആല്‍മരത്തിന് കീഴിലായിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഭര്‍ത്താവ് ആന്‍ഡ്രി ഫസ്ലീവ് എടുത്ത ഈ ഫോട്ടോ ഇന്‍സ്റ്റ​ഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ ചിത്രം വൈറലായി. പിന്നാലെ ബാലിയിലെ ജനങ്ങള്‍ ചിത്രത്തിനെതിരെ രം​ഗത്തെത്തി. തങ്ങളുടെ സംസ്കാരത്തെ അപമാനിച്ചെന്നാണ് ബാലിയിലെ ഹിന്ദു സമൂഹം ആരോപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരത്തിലുള്ള പ്രവൃത്തികള്‍ അം​ഗീകരിക്കാനവില്ലെന്ന് ബാലി ​ഗവര്‍ണര്‍ വയന്‍ കോസ്റ്ററും വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം 200 വിനോദ സഞ്ചാരികളെയാണ് ബാലിയില്‍ നിന്നും നാടു കടത്തിയിരുന്നു. അതേസമയം ഫോട്ടോ വിവാദമായതോടെ റഷ്യന്‍ യുവതി അലീന ക്ഷമ ചോദിച്ചിരുന്നു. വിശുദ്ധ മരമാണെന്ന് അറിയില്ലെന്നായിരുന്നു അലീന പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക