നഗ്ന ഫോട്ടോഷൂട്ടില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിന് പിന്തുണയുമായി നടി വിദ്യാ ബാലന്‍. രണ്‍വീര്‍ ചെയ്തതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നും നടി പറഞ്ഞു. ഫട്ക മറാത്തി സിനി അവാര്‍ഡ്‌സില്‍ പങ്കെടുക്കവെയാണ് വിദ്യാ ബാലന്റെ പ്രതികരണം.

‘അതില്‍ എന്താണ് കുഴപ്പം? ആദ്യമായാണ് ഒരു പുരുഷന്‍ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങള്‍ അതൊന്നു ആസ്വദിച്ചോട്ടേ’, നടി പറഞ്ഞു. രണ്‍വീറിന്റെ ചിത്രം മൂലം വിഷമം തോന്നുന്നവര്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ എന്നും വിദ്യ ചോദിക്കുന്നു. ‘ചിലപ്പോള്‍ ആ എഫ്‌ഐആര്‍ ഫയല്‍ ചെയ്തവര്‍ക്ക് പ്രത്യേകിച്ച്‌ ജോലി ഒന്നും കാണില്ല. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളില്‍ സമയം കളയുന്നത്. നിങ്ങള്‍ക്ക് അതില്‍ വിഷമം തോന്നിയാല്‍ അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരെ. അതിന് എഫ്‌ഐആര്‍ എന്തിന് ഫയല്‍ ചെയ്യണം’, വിദ്യാ ബാലന്‍ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് രണ്‍വീര്‍ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പരാതി ലഭിച്ചതോടെ രണ്‍വീറിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്‍ജിഒ ഭാരവാഹിയും, ഒരു വനിതാ അഭിഭാഷകയുമാണ് രണ്‍വീര്‍ സിംഗിനെതിരെ മുംബൈയിലെ ചെമ്ബൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക