ആലപ്പുഴ:മെമ്ബര്‍ഷിപ്പ് ക്യാമ്ബയിനിടയില്‍ യുവതിയെ കോണ്‍ഗ്രസ് നേതാവ് കടന്നുപിടിച്ചതായി പരാതി. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം . കോണ്‍ഗ്രസിന്‍റെ ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു ക്യാമ്ബയിനിന്റെ ഭാഗമാണെന്ന പേരില്‍ സ്ത്രീയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു.

മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്റെ ഭാഗമായി ഫോട്ടോ എടുക്കണമെന്നും ഡീറ്റൈല്‍സ് വേണമെന്നും ആവശ്യപ്പെടുകയും തുടര്‍ന്ന് സ്ത്രീയുടെ ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇവരെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതേസമയം യുവതി വീടിനുള്ളില്‍ ഒറ്റയ്ക്കായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശേഷം ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.ബിജു കടന്നുപിടിക്കാന്‍ ശ്രമിച്ചതായും ബലാല്‍ക്കാരം ചെയ്തതായും പരാതില്‍ പറയുന്നുണ്ട് . പരാതിയുടെ അടിസ്ഥാനത്തില്‍ കരീല കുളങ്ങര പൊലീസ് കേസെടുത്തു. പരാതി പിന്‍വലിക്കാന്‍ ഒരു ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഭാഗത്ത് നിന്നടക്കം ശക്തമായ സമ്മര്‍ദ്ദം ഉണ്ടായെന്നും പരാതിയില്‍ ഉറച്ചുനില്ക്കാനാണ് സ്ത്രീയുടെ തീരുമാനമെന്നുമാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക