കൊച്ചി: വിഷു ആശംസകള്‍ നേര്‍ന്ന് ഗതാഗത മന്ത്രി ആന്റണി രാജു പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പ്രതിഷേധം. തങ്ങളുടെ കുട്ടികള്‍ അര്‍ധപട്ടിണിയില്‍ കഴിയുമ്ബോള്‍ മന്ത്രി സമ്ബത് സമൃതിയില്‍ വിഷു ആഘോഷിക്കൂ എന്ന് ജീവനക്കാര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. വലിയ രോക്ഷവും പരിഹാസവുമാണ് മന്ത്രിക്കെതിരെ ഉയരുന്നത്. ഏപ്രില്‍ മാസം പകുതിയായിട്ടും മാര്‍ച്ച്‌ മാസത്തിലെ ശമ്ബളം ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല.

‘സ്വന്തം വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാന്‍ ശേഷിയില്ലാത്ത മന്ത്രിയാണോ സമ്ബത് സമൃതിയുടെ വിഷു ആശംസകള്‍ നേരുന്നത്?, ‘ഇത്തവണ മന്ത്രിക്ക് മാത്രമാണ് വിഷു, തങ്ങളുടെ മക്കള്‍ക്ക് വിഷുവും ഈസ്റ്ററും ഇല്ല’, ‘സ്വന്തം വകുപ്പിലെ 27,000 ത്തോളം ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് വിഷു ആശംസിക്കാന്‍ എന്തു യോഗ്യതയാണ് താങ്കള്‍ക്കുള്ളത്’, ആശംസകള്‍ നേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇല്ല’, ‘മക്കള്‍ക്ക് കണിയൊരുക്കാന്‍ ഒരുകുല കൊന്നപ്പൂ വാങ്ങാന്‍ പോലും 10 രൂപ എടുക്കാന്‍ ഇല്ല, അപ്പൊ എങ്ങനെ സമ്ബത് സമൃദ്ധമായ വിഷു ആഘോഷിയ്ക്കും സാറെ’ എന്ന് തുടങ്ങിയാണ് ജീവനക്കാരുടെ പ്രതിഷേധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശമ്ബളം നല്‍കാന്‍ ധനവകുപ്പ് 30 കോടി അനുവദിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതും, ബാങ്ക് അവധിയും കാരണം ഭാഗികമായി പോലും ശമ്ബള വിതരണം നടന്നിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച്‌ സിഐടിയുവിന്റെ റിലേ നിരാഹാര സത്യഗ്രഹ സമരം ചീഫ് ഓഫീസിനുമുന്നില്‍ തുടരുകയാണ്. നാളെ മുതല്‍ എഐടിയുസി ഡ്യൂട്ടി ബഹിഷ്‌കരണത്തിലേക്കും കടക്കും. ഇതിന് പുറമേ ശമ്ബളം കൊടുക്കാത്തത്തില്‍ പ്രതിഷേധിച്ച്‌ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്ന് ടിഡിഎഫും, ബിഎംഎസും വ്യക്തമാക്കിയിട്ടുണ്ട്.

ശമ്ബളം വിതരണം ചെയ്യാന്‍ 75 കോടി ലഭ്യമാക്കണമെന്ന് കെഎസ്‌ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 97.5 കോടി രൂപയാണ് ശമ്ബളത്തിനായി വേണ്ടത്. ശനിയാഴ്ച തുക ലഭ്യമായാല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒപ്പറേറ്റിങ് സ്റ്റാഫിന് ആദ്യം ശമ്ബളം നല്‍കി തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാനാണ് ശ്രമം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക