മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ അമ്ബാട്ടി റായുഡു എടുത്തത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ആകാശ് ദീപിനെ പുറത്താക്കാനായിരുന്നു ഒറ്റക്കൈ കൊണ്ട് റായുഡു ക്യാച്ച്‌ പിടിച്ചത്.ആര്‍സിബി ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ ഒന്‍പതാമനായിറങ്ങിയ ആകാശ് ദീപിനെ വിസ്‌മയ ക്യാച്ചില്‍ മടക്കുകയായിരുന്നു അമ്ബാട്ടി റായുഡു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക