കാക്കനാട്: മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി ആരംഭിച്ച്‌ തൃക്കാക്കര നഗരസഭ. നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ പതിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതി‍െന്‍റ ആദ്യപടിയായി ബോധവത്കരണം എന്ന നിലക്ക് പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങള്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇവരില്‍നിന്ന് വന്‍ തുക പിഴയായി ഈടാക്കാനാണ് അധികൃതരുടെ തീരുമാനം. രാത്രിയിലും അതിരാവിലെയുമാണ് കൂടുതല്‍പേരും മാലിന്യം തള്ളുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. വണ്ടിനമ്ബറുകള്‍ അടക്കമുള്ള വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഇതുവഴി പ്രാദേശികമായി ആളുകളെ കണ്ടെത്തി പിഴ ഈടാക്കാനാണ് തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാവിലെ പ്രഭാതസവാരിക്കിറങ്ങുന്നവരും മാലിന്യം തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നഗരസഭ പരിധിയിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായതോടെയാണ് ഇവരെ പിടികൂടാനായി ആരോഗ്യവിഭാഗം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ആദ്യഘട്ടത്തില്‍ 10 എണ്ണമാണ് വിവിധ ഇടങ്ങളില്‍ ഘടിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക