തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ഗുണ്ടാ സംഘം ബോംബേറിഞ്ഞു. തുമ്ബ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ലീറ്റസിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബേറില്‍ യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റു. യുവാവിന്റെ വലത്തു കാല്‍ ചിന്നി ചിതറിയെന്നാണ് ലഭിക്കുന്ന വിവരം. ഗുരുതര അവസ്ഥയിലുളള ക്ലീറ്റസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ക്ലീറ്റസിന് നേരെ ബോംബെറിഞ്ഞത്. തുമ്ബ സ്വദേശിയായ ലിയോണ്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘമാണിത്. ലഹരി മാഫിയാ സംഘമാണ് ആക്രണം നടത്തിയതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിജു,സുനില്‍ എന്നീ സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ രാത്രി ഏഴരയോടെയാണ് സംഭവം. ക്ലീറ്റസിന് ഒപ്പം ഉണ്ടായിരുന്ന സുനിലിനെയാണ് അക്രമി സംഘം ലക്ഷ്യമിട്ടിരുന്നതെന്നും സംശയിക്കുന്നുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ഒരു ആക്ടീവ സ്കൂട്ടര്‍ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക